'ഫിറ്റ്നസുണ്ടെങ്കില്‍ 2020 ഒളിമ്പിക്സിലും മത്സരിക്കും'


ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന  റിയോ ഒളിമ്പിക്സിന് പിന്നാലെ ശാരീരികക്ഷമത നിലനിര്‍ത്താനായാല്‍  2020ലെ ടോക്യോ ഒളിമ്പിക്സിലും മത്സരിക്കുമെന്ന് ഗുസ്തിയിലെ ഇന്ത്യന്‍ പ്രതീക്ഷയും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാര്‍. റിയോ ഒളിമ്പിക്സ് കരിയറിലെ അവസാന ഒളിമ്പിക്സ് ആയേക്കുമെന്ന സൂചനയായിരുന്നു സുശീല്‍ നേരത്തെ പങ്കുവെച്ചിരുന്നത്. 32കാരനായ സുശീലിന്‍െറ ദീര്‍ഘകാല സുഹൃത്തും ഗുസ്തി താരവുമായ യോഗേശ്വറും റിയോ ഒളിമ്പിക്സ് അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, താന്‍ അങ്ങനെ ഒരു കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ളെന്നാണ് സുശീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.