കയാക്കിങ്: 5000 മീറ്ററില്‍ ഉത്തരാഖണ്ഡും കേരളവും


കൊല്ലം:  അഷ്ടമുടിക്കായലില്‍ നടന്ന 26ാമത് ദേശീയ ജൂനിയര്‍, സബ് ജൂനിയര്‍ കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ സമാപിച്ചു. കയാക്കിങ് 5000 മീറ്റര്‍ (ജൂനിയര്‍ ) പുരുഷ വിഭാഗത്തില്‍ ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനം നേടി. മധ്യപ്രദേശിന് രണ്ടാം സ്ഥാനവും ആതിഥേയരായ കേരളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. കനോയിങ് 5000 മീറ്റര്‍ (ജൂനിയര്‍ ) പുരുഷ വിഭാഗത്തില്‍ തെലങ്കാനക്കാണ് ഒന്നാം സ്ഥാനം. മധ്യപ്രദേശിനാണ് രണ്ടാം സ്ഥാനം. ഉത്തരാഖണ്ഡിന്  മൂന്നാം സ്ഥാനം ലഭിച്ചു. കയാക്കിങ് 5000 മീറ്റര്‍ (ജൂനിയര്‍ ) വനിതാ വിഭാഗത്തില്‍ ആതിഥേരായ കേരളം ഒന്നാം സ്ഥാനം നേടി. മധ്യപ്രദേശിന് രണ്ടാം സ്ഥാനവും കര്‍ണാടകക്ക്  മൂന്നാം സ്ഥാനവും ലഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.