​െഎസ്​ബ്രേക്കിന്​ ഫ്രാൻസ്​

പാരിസ്​: അട്ടിമറികളുടെ പരമ്പര സൃഷ്ടിച്ച് മുന്നേറുന്ന ഐസ്ലന്‍ഡിനെതിരെ സെമി തേടി ഫ്രാന്‍സ് ഇന്നിറങ്ങുന്നു. വെയ്ന്‍ റൂണിയുടെ ഇംഗ്ളണ്ടിനെ വിരട്ടിയോടിച്ച് ക്വാര്‍ട്ടറിലത്തെിയ ഇത്തിരിക്കുഞ്ഞന്മാരെ നേരിടുമ്പോള്‍ ആതിഥേയരുടെ മനസ്സാകെ ആധിയാണ്. സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ ഐസ്ലാന്‍ഡിനോട് കീഴടങ്ങി പുറത്തുപോകണ്ടേി വരുമെന്ന ആശങ്കയിലാണ് ദെഷാംപ്സിന്‍െറ സൈന്യം.കണക്കിലെ കളികളില്‍ മുന്‍പന്തിയിലാണെങ്കിലും ഫ്രാന്‍സിനറിയാം ഇത് പഴയ ഐസ്ലന്‍ഡ് അല്ളെന്ന്. ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടിലും വിജയം ഫ്രാന്‍സിനൊപ്പം നിന്നു. മൂന്നെണ്ണം സമനിലയും.

യൂറോകപ്പില്‍ തോല്‍വിയറിയാതെയാണ് രണ്ടു ടീമുകളുടെയും വരവ്. പ്രവചനാതീതമാണ് ഐസ്ലന്‍ഡിന്‍െറ കളി. തൊട്ടടുത്ത നിമിഷം എന്തും സംഭവിക്കാം. പ്രതിരോധക്കോട്ടയിലേക്കത്തെുന്ന പന്തുകളെല്ലാം ക്രിക്കറ്റിനെ അനുസ്മരിപ്പിക്കും വിധം ഗാലറിയിലേക്ക് പായും. തരംകിട്ടുമ്പോഴൊക്കെ പാഞ്ഞത്തെി ഗോള്‍മുഖം ആക്രമിക്കും. 30-45 മീറ്റര്‍ അകലെനിന്ന് എറിയുന്ന ത്രോകള്‍പോലും ഫ്രീകിക്കിന് തുല്യമായ ശക്തിയിലാണ് പാഞ്ഞുവരുന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് പറഞ്ഞത് വെറുതെയല്ല. അവസാന മത്സരത്തില്‍ ഇംഗ്ളണ്ടാണ് ഐസ്ലന്‍ഡുകാരുടെ കാലിന്‍െറ ചൂടറിഞ്ഞത്. തുടക്കത്തില്‍ കിട്ടിയ ഗോളിന്‍െറ മേന്മയില്‍ കളിച്ച ഇംഗ്ളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇവര്‍ കെട്ടുകെട്ടിച്ചത്.

പരിക്കും സസ്പെന്‍ഷനുമൊന്നും ലാര്‍സ് ലാഗെര്‍ബാക്കിന്‍െറ കുട്ടികളെ അലട്ടുന്നില്ല. നായകന്‍ ആരോണ്‍ ഗണ്ണേഴ്സണ് പരിക്കാണെന്ന്വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കോച്ച് ഇത് നിഷേധിച്ചു. ജോണ്‍ ഡാഡി ബോഡ്വാര്‍സണും കോള്‍ബീന്‍ സൈതോര്‍സണുമായിരിക്കും ഐസ്ലന്‍ഡുകാരുടെ മുന്‍നിരയെ നയിക്കുക. ആദ്യമായി യൂറോകപ്പിനത്തെിയ ഐസ്ലന്‍ഡ് അയവിറക്കാനുള്ളതെല്ലാം ഇതിനകം സമ്പാദിച്ചുകഴിഞ്ഞു. അതിനാല്‍തന്നെ അവര്‍ക്ക് സമ്മര്‍ദവുമുണ്ടാവില്ല.

മറുവശത്ത് ഫ്രാന്‍സ് കടുത്ത സമ്മര്‍ദത്തിലാണ്. ഗാലറിയില്‍ അണിനിരക്കുന്ന 70,000 കാണികള്‍ക്ക് മുന്നില്‍ ചെറിയ ടീമിനോട് തോല്‍ക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാന്‍ വയ്യ. പതിവുപോലെ 4-3-3 ശൈലിയിലായിരിക്കും കളത്തിലിറങ്ങുക. ഒളിവര്‍ ജിറൗഡിനൊപ്പം പായെറ്റും ഗ്രീസ്മാനും മുന്‍നിരയില്‍ അണിചേരും. രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി സസ്പെന്‍ഷനിലായ പ്രതിരോധഭടന്‍ ആദില്‍ റാമിയും മധ്യനിരതാരം എന്‍ഗോലോ കാന്‍െറയും പുറത്തിരിക്കുന്നതാണ് ഫ്രാന്‍സിനെ അലട്ടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.