ഏഷ്യന്‍ ജൂനിയര്‍ വോളി: ഇന്ത്യന്‍ വനിതാ ടീമില്‍ നാലു മലയാളികള്‍

കോട്ടയം: ഏഷ്യന്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമില്‍ നാലു മലയാളികള്‍. വി. ഗൗരി ലക്ഷ്മി, മായ തോമസ് (ഇരുവരും തിരുവനന്തപുരം സായ് സെന്‍റര്‍), അലീന ശിവന്‍, എസ്. സൂര്യ (ഇരുവരും തലശ്ശേരി സായ്) എന്നിവരാണിവര്‍. തായ്ലന്‍ഡിലാണ് ചാമ്പ്യന്‍ഷിപ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ സായ് സെന്‍ററില്‍ മൂന്നു മാസമായി നടക്കുന്ന ക്യാമ്പില്‍നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. ടീം ജൂലൈ 21ന്  പുറപ്പെടും. മറ്റ് ടീം അംഗങ്ങള്‍: വാലാ കിംജല്‍, വാലാ ചേത്ന (ഇരുവരും ഗുജറാത്ത്), സ്റ്റാന്‍സി അനിഫ (ഗോവ), അനുപ്രിയ (തമിഴ്നാട്), ഇഷിത റോയി (ബംഗാള്‍), ശിവാനി (ഹിമാചല്‍ പ്രദേശ്), സുട്വീര്‍ കൗര്‍ (പഞ്ചാബ്), അനന്യ (പഞ്ചാബ്). ഗൗരി ലക്ഷ്മിയെയും മായ തോമസിനെയും പയസ് മാത്യുവും അലീന, സൂര്യ എന്നിവരെ ബാലചന്ദ്രനുമാണു പരിശീലിപ്പിക്കുന്നത്.  

മുന്‍ സംസ്ഥാന വോളിബാള്‍ ടീമംഗവും വൈക്കം കെ.എസ്.ആര്‍.ടി.സി സൂപ്രണ്ടുമായ ഞീഴൂര്‍ വടക്കേനിരപ്പ് ഇടാക്കുഴിയില്‍ എസ്. വിനോദിന്‍െറയും ഹൈസ്കൂള്‍ അധ്യാപിക എസ്. ഗീതയുടെയും മകളാണ് ഗൗരിലക്ഷ്മി. കണ്ണൂര്‍ മൂനംകുട്ടി കിലായാന്തറ മൂലയില്‍ തോമസിന്‍െറയും ഗ്രേസിയുടെയും മകളാണ് മായ. തൃശൂര്‍ കൊരട്ടിയില്‍ കിന്‍ഫ്ര തൈലപ്പറമ്പില്‍ ശിവന്‍െറയും ഷീബയുടെയും മകളാണ് അലീന. കൊല്ലം എഴുകോണ്‍ ഇടയിംകിടം മംഗലത്ത് സ്വകാര്യ കമ്പനി ജീവനക്കാരനായ രാധാകൃഷ്ണപിള്ളയുടെയും സരസ്വതിയുടെയും മകളാണ് സൂര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.