മുംബൈ: സ്ക്വാഷ് മത്സരങ്ങള്‍ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താത്തത് നിരാശാജനകമെന്ന് ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സൗരവ് ഘോഷാലും ജോഷ്ന ചിന്നപ്പയും. ഗോള്‍ഫ് പോലുള്ള കളികള്‍ക്ക് ഒളിമ്പിക്സില്‍ പ്രവേശം കിട്ടിയിട്ടും ലോകോത്തര താരങ്ങള്‍ മത്സരിക്കാനത്തൊത്തതും സങ്കടമുണര്‍ത്തുന്നു. ഒളിമ്പിക്സില്‍ കളിക്കണമെന്ന് ആഗ്രഹമുള്ള സ്ക്വാഷ് താരങ്ങള്‍ക്ക് അതിന് കഴിയുന്നുമില്ളെന്ന് സൗരവ് പറഞ്ഞു. കായികതാരം എന്നനിലയില്‍ ഇന്ത്യക്കുവേണ്ടി കളിക്കുകയും മെഡല്‍ നേടുകയും ചെയ്യുന്നതാണ് എക്കാലത്തെയും വലിയ ആഗ്രഹമെന്നും സ്ക്വാഷിന് ഒളിമ്പിക്സില്‍ ഇടംനേടാനുള്ള യോഗ്യതയുണ്ടെന്നും വനിതാ സ്ക്വാഷിലെ മുന്‍നിരതാരമായ ജോഷ്ന അഭിപ്രായപ്പെട്ടു.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ലോകചാമ്പ്യന്‍ഷിപ്പുകളിലുമെല്ലാം ഇന്ത്യന്‍താരങ്ങള്‍ മികച്ചുനിന്നിട്ടുണ്ടെന്നും ജോഷ്ന പറഞ്ഞു. സിക വൈറസിനെ പേടിച്ച് പ്രമുഖ ഗോള്‍ഫ് താരങ്ങള്‍ പിന്മാറി. എന്നാല്‍, ഒളിമ്പിക്സില്‍ അവസരം കിട്ടാന്‍ എന്തു ത്യാഗം സഹിക്കാനും തയാറാണെന്ന് ലോകത്തെ ഒന്നാം നമ്പര്‍ വനിതാ സ്ക്വാഷ് താരമായ മലേഷ്യയുടെനികോള്‍ ഡേവിസ് തന്നോട് പറഞ്ഞതായി ജോഷ്ന വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.