ഹരികക്ക് ഫിഡെ വിമന്‍സ് ഗ്രാന്‍ഡ്പ്രീ കിരീടം

ചെങ്ദു (ചൈന): ഇന്ത്യയുടെ ഡി. ഹരികക്ക് ഫിഡെ വിമന്‍സ് ഗ്രാന്‍ഡ്പ്രീ കിരീടം. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഏഴു പോയന്‍റുമായാണ് ഹരിക കരിയറിലെ ആദ്യ ഗ്രാന്‍ഡ്പ്രീ കിരീടം നേടിയത്. ലോകത്തെ പ്രമുഖ 12 താരങ്ങളാണ് ടൂര്‍ണമെന്‍റിലുണ്ടായിരുന്നത്. മറ്റൊരു ഇന്ത്യന്‍താരമായ കൊനേരു ഹംപിയും ഏഴു പോയന്‍റ് നേടിയെങ്കിലും മികച്ച ടൈബ്രേക്ക് റെക്കോഡ് ഹരികക്ക് തുണയായി. അവസാനമത്സരത്തില്‍ റഷ്യയുടെ ഓള്‍ഗ ഗിര്യയുമായി ഹരിക സമനിലപാലിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.