ന്യൂഡല്‍ഹി: ഇടിയുടെ പെരുമഴ തീര്‍ത്ത് വിജേന്ദര്‍ സിങ് വന്‍കരയുടെ ഇടി രാജാവായി. ഏഷ്യ-പസഫിക് സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് ചാമ്പ്യന്‍ പോരാട്ടത്തില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ആസ്ട്രേലിയയുടെ കെറി ഹോപിനെ ഇടിച്ചുവീഴ്ത്തി വിജേന്ദര്‍ സിങ് പുതുചരിത്രം കുറിച്ചു. എതിരാളിയുടെ വാക്ശരങ്ങള്‍ക്കുകൂടി വിജേന്ദര്‍ മറുപടി നല്‍കി പ്രഫഷനല്‍ ബോക്സിങ് റിങ്ങിലെ ഇന്ത്യന്‍ ഇതിഹാസയാത്രക്ക് തുടക്കം കുറിച്ചു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള 10 റൗണ്ട് പോരാട്ടത്തിലായിരുന്നു വിജേന്ദറിന്‍െറ ഐതിഹാസിക ജയം (98-92, 98-92, 100-90).
എതിരാളിയായ കെറി ഹോപ് വാക്ശരങ്ങളുമായി റിങ്ങിലത്തെും മുമ്പേ പോരാട്ടം തുടങ്ങിയെങ്കിലും ഇന്ത്യന്‍ താരം തളര്‍ന്നില്ല. മുഖത്തിനുനേരെ പറന്ന ആദ്യ പഞ്ചില്‍ തന്നെ മുന്‍ യൂറോപ്യന്‍ ചാമ്പ്യനുമേല്‍ മുന്‍തൂക്കം നേടി. രണ്ടാം റൗണ്ടിലും ഇന്ത്യന്‍ താരത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, മൂന്നാം റൗണ്ടില്‍ ഉയരവും തലയെടുപ്പുംകൊണ്ട് മേധാവിത്വം കാണിച്ച വിജേന്ദറിനെതിരെ ഹോപ് തിരിച്ചടി തുടങ്ങി. നാലാം റൗണ്ടില്‍ ഹോപിന്‍െറ കണ്ണിനുനേരെ പഞ്ച് പായിച്ചായിരുന്നു ഇന്ത്യന്‍ താരം മത്സരത്തില്‍ തിരിച്ചത്തെിയത്. അവസാന റൗണ്ട് വരെ ഇരുവരും വീഴാതെ പോരടിച്ചപ്പോള്‍ വിജേന്ദറിന്‍െറ കരിയറിലെ ഏറ്റവും ശക്തമായ മത്സരം കൂടിയായി സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.