ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് വിജയാശംസകളുമായി ഒളിമ്പിക് അസോസിയേഷന്‍ ഗുഡ്വില്‍ അംബാസഡര്‍ സല്‍മാന്‍ ഖാനത്തെി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒളിമ്പിക്സിനൊരുങ്ങുന്ന 20 അത്ലറ്റുകള്‍ പങ്കെടുത്തു. ഗുസ്തിതാരത്തിന്‍െറ കഥപറയുന്ന ബോളിവുഡ് ചിത്രം സുല്‍ത്താനുവേണ്ടി ഒരുങ്ങിയ അനുഭവം പാഠമാക്കിയായിരുന്നു സല്‍മാന്‍ താരങ്ങളോട് സംസാരിച്ചത്. ‘ഒരു കായികതാരമാവുകയെന്നത് വലിയ അധ്വാനമാണ്. അതില്ലാത്തതിനാലാണ് ഞാന്‍ കായികതാരമാവാതിരുന്നത്. ക്ഷമയുടെയും കഠിനാധ്വാനത്തിന്‍െറയും ഫലമാണ് നിങ്ങളുടെ ഒളിമ്പിക്സ് യോഗ്യത. റിയോയില്‍ പോയി മികച്ച പ്രകടനം കാഴ്ചവെക്കുക. വിജയാശംസകളും പ്രാര്‍ഥനകളുമായി രാജ്യം ഒപ്പമുണ്ട്’ -താരങ്ങളോടായി സല്‍മാന്‍ ഖാന്‍ പറഞ്ഞു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനൊപ്പമായിരുന്നു ഖാന്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.