റിയോ ഡെ ജനീറോ: ഒളിമ്പിക്സിലെ വിജയികള്‍ക്ക് നല്‍കുന്ന മെഡലില്‍ പതിച്ചിരിക്കുന്ന വിജയദേവതയുടെ മുദ്രണം കണ്ടാല്‍ ചിലപ്പോള്‍ റിയോ ഡെ ജനീറോക്കാര്‍ക്ക് പരിചിതത്വം തോന്നിയേക്കാം. എവിടെയോ കണ്ടപോലെ തോന്നുന്നല്ളോ എന്ന് തെല്ളൊന്നമ്പരന്നേക്കാം. ഒട്ടും അദ്ഭുതമില്ല. കാരണം, റിയോ നഗരത്തിലെ അറിയപ്പെടുന്ന മോഡലിന്‍െറ ആകാരത്തിലാണ് മെഡലില്‍ വിജയദേവതയെ മുദ്രണം ചെയ്തിരിക്കുന്നത്.
നെല്‍സണ്‍ കാര്‍ണെയ്റോ എന്ന ശില്‍പിയാണ് ഇത്തവണത്തെ മെഡലുകള്‍ തയാറാക്കിയിരിക്കുന്നത്. ‘സുന്ദരിയായ സ്ത്രീയുടെ ആകാരഭംഗി പോലെ അതിമനോഹരിയാണ് റിയോ നഗരം. അതുകൊണ്ടാണ്, മെഡലില്‍ മുദ്രണം ചെയ്യുന്ന നൈക്ക് ദേവതക്ക് സുന്ദരിയായ മോഡലിന്‍െറ ആകാരം നല്‍കിയത്’ - കാര്‍ണെയ്റോ പറഞ്ഞു.
നാണയങ്ങളും കറന്‍സികളും പാസ്പോര്‍ട്ടും മുദ്രകളും അച്ചടിക്കുന്ന സാന്താക്രൂസിനടുത്തുള്ള സര്‍ക്കാര്‍ അച്ചുകൂടത്തിലാണ് മെഡലുകളും തയാറാകുന്നത്. സ്വര്‍ണം, വെള്ളി, വെങ്കലം ഇനങ്ങളിലായി 5130 മെഡലുകളാണ് അച്ചടിക്കുന്നത്. ഈ മാസം 31ഓടുകൂടി മെഡല്‍ നിര്‍മാണം പൂര്‍ത്തിയാകും. 2004ലെ ആതന്‍സ് ഒളിമ്പിക്സ് മുതലാണ് ഗ്രീക്ക് വിജയദേവതയായ നൈക്കിന്‍െറ രൂപം മെഡലില്‍ മുദ്രണം ചെയ്തു തുടങ്ങിയത്. ഓരോ രാജ്യത്തിനും അവരുടെതായ രീതിയില്‍ മെഡലില്‍ ദേവതയെ മുദ്രണം ചെയ്യാം. 17.6 ഒൗണ്‍സ് (500) ഭാരമാണ് ഓരോ മെഡലിന്‍െറയും തൂക്കം.
സ്വര്‍ണമെഡല്‍ യഥാര്‍ഥത്തില്‍ മുഴുവനും സ്വര്‍ണമല്ല. 17.4 ഒൗണ്‍സ് (494 ഗ്രാം) വെള്ളിയാണ്. അതിനു പുറത്ത് വെറും ആറ് ഗ്രാം സ്വര്‍ണം പൂശിയിരിക്കുകയാണ്. വെള്ളി മെഡല്‍ മാത്രമാണ് പെരുമ കാത്ത് മുഴുവനും വെള്ളിയില്‍ തന്നെ തീര്‍ത്തിരിക്കുന്നത്. വെങ്കല മെഡല്‍ മിശ്രണമാണ്. ചെമ്പ്, നാകം എന്നിവയുടെ മിശ്രണമാണ് വെങ്കല മെഡല്‍. 2800 ജീവനക്കാരാണ് മെഡല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.