??????? ????????????? ???????? ?????? ????? ??????????????????? ???????????? ???? ????? ??????? ?????? ?????? ?????????? ?????? ?????? ????

റഷ്യന്‍ അത് ലറ്റുകള്‍ക്ക് വിലക്കുതന്നെ

ലൂസേയ്ന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ഒടുവില്‍ റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ക്ക് ഏതാണ്ട് തിരശ്ശീല വീണു. മരുന്നടിയുടെ പേരില്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എഫ്) റിയോ ഒളിമ്പിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി (സി.എ.എസ്) ശരിവെച്ചതോടെ റഷ്യയുടെ ഒളിമ്പിക് മോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഐ.എ.എഫ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ റഷ്യയുടെ 68 താരങ്ങളാണ് കോടതിയെ സമീപിച്ചത്. ഇതില്‍ രണ്ടു തവണ പോള്‍വാള്‍ട്ടില്‍ വനിതകളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ, ലോക റെക്കോഡിന് ഉടമയുമായ യെലേന ഇസിന്‍ ബയേവയുമുണ്ട്. ഒളിമ്പിക്സ് അടക്കമുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും തീരുമാനമെടുക്കാന്‍ അത്ലറ്റിക് ഫെഡറേഷന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
68 പേരില്‍ ലോങ്ജംപ് താരമായ ദര്യ ക്ളിഷിനക്ക് റഷ്യയുടെ പതാകക്ക് കീഴില്‍ തന്നെ മത്സരിക്കാമെന്ന് ആര്‍ബിട്രേഷന്‍ കോടതി വ്യക്തമാക്കി. റഷ്യക്ക് പുറത്താണ് ക്ളിഷിന പരിശീലനം നടത്തിയതെന്ന കാരണത്താലാണിത്.

2014ലെ സോചി ശീതകാല ഒളിമ്പിക്സില്‍  ഉത്തേജകം ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് നേരെത്തെ റിയോ ഒളിമ്പിക്സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മോസ്കോ ഉത്തേജകവിരുദ്ധ ലബോറട്ടറിയുടെ തലവനായിരുന്ന ഗ്രിഗറി റോഡ്ചെങ്കോവ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് റഷ്യന്‍ താരങ്ങള്‍ സോചി ഒളിമ്പിക്സില്‍ ഉത്തേജകം ഉപയോഗിച്ച വിവരം ലോകം അറിഞ്ഞത്. മദ്യത്തില്‍ ചേര്‍ത്തു കഴിക്കാന്‍ പാകത്തില്‍ താന്‍ പ്രത്യേകമായി തയാറാക്കിയ കൂട്ട് സേവിച്ചാണ് റഷ്യയുടെ 15ഓളം താരങ്ങള്‍ മെഡല്‍ ജേതാക്കളായതെന്നും റഷ്യയുടെ ഒൗദ്യോഗിക അറിവോടെയാണ് ഈ ഉത്തേജക പ്രയോഗം നടന്നതെന്നുമായിരുന്നു റെഡ്ചെങ്കോവ് വെളിപ്പെടുത്തിയത്.

ഇതിന്‍െറ അടിസ്ഥാനത്തിലാണ് കനേഡിയന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് മക്ലാറന്‍െറ സ്വതന്ത്ര കമീഷന്‍ അന്വേഷണം ആരംഭിച്ചത്. മെഡല്‍ ജേതാക്കളായ 15ഓളം അത്ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായും ലബോറട്ടറിയില്‍ താരങ്ങളുടെ മൂത്ര സാമ്പിളുകള്‍ മാറ്റിയതായും കമീഷന്‍ കണ്ടത്തെിയിരുന്നു.  2013ല്‍ മോസ്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ റഷ്യന്‍ കായികമന്ത്രാലയം, രഹസ്യാന്വേഷണ ഏജന്‍സി എന്നിവയുടെ ഇടപെടലിലൂടെ വ്യാപക മരുന്നടി നടന്നുവെന്നും കണ്ടത്തെി. മക്ലാറന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റഷ്യയെ ഒളിമ്പിക്സില്‍നിന്ന് പൂര്‍ണമായും വിലക്കണമെന്നാണ് ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയും (വാഡ), അമേരിക്ക, കാനഡ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെടുന്നത്. അതിനിടെ ചേര്‍ന്ന രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞു. റഷ്യക്ക് കൂട്ടവിലക്കേര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുംമുമ്പ് നിയമോപദേശം തേടാനാണ് ചൊവ്വാഴ്ച ടെലികോണ്‍ഫറന്‍സ് വഴി ചേര്‍ന്ന ഒളിമ്പിക്സ് കമ്മിറ്റി യോഗം തീരുമാനിച്ചത്.

റഷ്യയെ റിയോ ഒളിമ്പിക്സില്‍നിന്ന് പൂര്‍ണമായി വിലക്കുന്നതിന് ഐ.ഒ.സി കാത്തിരുന്നത് ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിക്കുവേണ്ടിയാണ്.
അതിനിടെ റിയോയിലെ ഉത്തേജക പരിശോധനാ ലബോറട്ടറിക്ക് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇനി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സാമ്പിളുകള്‍ റിയോയില്‍ തന്നെ ശേഖരിച്ച് പരിശോധിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.