ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍

അരിസോണ: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ ശ്വാസ കോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫിനിക്സിനടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അലിയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.  അലിയുടെ ആരോഗ്യ സ്തിഥിയില്‍ പുരോഗതിയുണ്ടെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗത്തിന് അടിമയാണ് ഇദ്ദേഹം.

ഇതിന ്മുമ്പ് അണുബാധയും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന്  പല തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദ് അലി 18ാം വയസില്‍ തന്നെ 108 അമച്വര്‍ ബോക്സിങ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു. 1960 ലെ റോം ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവും കൂടിയാണ് മുഹമ്മദ് അലി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.