ഇതിഹാസത്തിന്‍െറ ജീവിത ചക്രം

ജനനം:1942 ജനുവരി 17, ലൂയിസ്വില്ളെ, കെന്‍റക്കി-അമേരിക്ക
ആകെ ഫൈറ്റ്: 61
ജയം: 56 (നോക്കൗട്ട് ജയം: 37)
തോല്‍വി: 5
ഒളിമ്പിക്സ് സ്വര്‍ണം:
1960 റോം (ലൈറ്റ് ഹെവിവെയ്റ്റ്)
മൂന്നുതവണ
ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍:
1964, 1974, 1978
പ്രഫഷനല്‍ ബോക്സിങ്
ആദ്യ പോരാട്ടം: 1960 ഒക്ടോബര്‍ 20 -ടണി ഹന്‍സ്കാറിനെതിരെ
അവസാന പോരാട്ടം:1981 ഡിസംബര്‍ 11-ട്രെവര്‍ ബെര്‍ബിക്കിനെതിരെ
പ്രധാന പുരസ്കാരങ്ങള്‍:
സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍,
നൂറ്റാണ്ടിന്‍െറ കായികതാരം
(സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് മാസിക),
സ്പോര്‍ട്സ് പേഴ്സന്‍ ഓഫ് ദ സെഞ്ച്വറി
(ബി.ബി.സി),
അമേരിക്കന്‍ പ്രസിഡന്‍ഷ്യന്‍ മെഡല്‍ (2005)


1942  ജനുവരിയില്‍ ലോകബോക്സിങ്ങ് റിങ്ങിനെ കാല്‍ചുവട്ടിലാക്കിയ ഇതിഹാസത്തിന്‍െറ പിറവി ലോയിസ്വില്ളെയിലെ കെന്‍റക്കിയില്‍. കാഷ്യസ് മാഴ്സെല്ലസ് ക്ളേ ജൂനിയര്‍ (ഇടത്) ഇളയ സഹോദരനൊപ്പം

1954ല്‍ ബോക്സിങ് റിങ്ങിലേക്ക്. മോഷണം പോയ സൈക്കിള്‍ തേടിയിറങ്ങിയ 12കാരന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായത്തെിയപ്പോള്‍ വഴിത്തിരിവായി. പൊലീസുകാരന്‍ ജോ മാര്‍ട്ടിനായിരുന്നു റിങ്ങിലേക്ക് വഴിതെളിയിച്ച ആദ്യ പരിശീലകന്‍

1960 റോം ഒളിമ്പിക്സ്. ഗ്ളൗസ് അണിഞ്ഞ് ആറു വര്‍ഷത്തിനകം ഒളിമ്പിക്സ് സ്വര്‍ണം. ഇറ്റലിയുടെ ബിഗ്നീവ് പെട്രിസികോവ്സ്കിയെ വീഴ്ത്തി 18കാരന് ലൈറ്റ് ഹെവിവെയ്റ്റിലെ സ്വര്‍ണം. പക്ഷേ, ചാമ്പ്യനായി നാട്ടില്‍ മടങ്ങിയത്തെിയ അലിയെ അംഗീകരിക്കാന്‍ വിസമ്മതിച്ച വെള്ളക്കാരന്‍െറ ധാര്‍ഷ്ട്യത്തോട് ഒളിമ്പിക് മെഡല്‍ ഒഹായോ നദിയില്‍ വലിച്ചെറിഞ്ഞാണ് പ്രതികരിച്ചത്.

1960 ഒക്ടോബര്‍ 29. ഒളിമ്പിക്സ് സ്വര്‍ണനേട്ടത്തിനു പിന്നാലെ പ്രഫഷനല്‍ ബോക്സിങ് റിങ്ങിലേക്ക് ചുവടുമാറ്റം. ടണി ഹന്‍സാകറിനെതിരെ സ്വന്തം നാട്ടിലായിരുന്നു അരങ്ങേറ്റം. ആറ് റൗണ്ടില്‍ എതിരാളിയെ വീഴ്ത്തി പുതിയ തുടക്കം

1963 വിമര്‍ശകരോടുള്ള പ്രതിഷേധവുമായി ക്ളേ വായക്ക് ടേപ്പും പൂട്ടുമണിഞ്ഞ് രംഗത്തത്തെി. ക്ളേയുടെ അധികപ്രസംഗിയും വീമ്പിളക്കുന്നവനുമെന്ന വിമര്‍ശനത്തോടുള്ള പ്രതിഷേധമായിരുന്നു ഇത്.


1964 മുഖ്യ എതിരാളി സോണി ലിസ്റ്റനെതിരെ രണ്ട് ഉഗ്രന്‍ പോരാട്ടം നടന്ന വര്‍ഷം. രണ്ട് ലോകകിരീട പോരാട്ടങ്ങളില്‍ ഏറ്റുമുട്ടും മുമ്പേ വാക്കുകള്‍കൊണ്ടുള്ള പോരാട്ടവും തുടങ്ങി. മത്സരത്തിന്‍െറ പിരിമുറുക്കത്തിന് മുമ്പ് പരിശീലനം ഒഴിവാക്കി സോണി ലിസ്റ്റണിന്‍െറ ചിത്രത്തിനൊപ്പം ഫോട്ടോക്ക് പോസ്ചെയ്ത ക്ളേയുടെ ചിത്രമായിരുന്നു അന്നത്തെ ബിഗ് ഹിറ്റ്. ഇതേ പോരിനു മുമ്പായിരുന്നു ‘പൂമ്പാറ്റയെ പോലെ പാറിപറന്നും, തേനീച്ചയെ പോലെ കുത്തുകയും ചെയ്യുന്ന ബോക്സര്‍’ എന്ന് അലി സ്വയം വിശേഷിപ്പിച്ചത്


1965 കാഷ്യസ് ക്ളേ, മുഹമ്മദ് അലിയാവുന്നു. മാല്‍കം എക്സുമായുള്ള കൂടികാഴ്ചക്കുശേഷം ‘നേഷന്‍ ഓഫ് ഇസ്ലാം’ സ്വീകരിച്ച് പേരും മാറ്റി. ഇതേവര്‍ഷം ലിസ്റ്റനെ നേരിട്ട അലി, ‘ഫാന്‍റം പഞ്ചി’ലൂടെ റിങ്ങിനെ വീണ്ടും വിസ്മയിപ്പിച്ചു


1967 വിയറ്റ്നാം യുദ്ധത്തില്‍ പങ്കാളിയാവാനുള്ള ആവശ്യം തള്ളിയ അലിയെ സൈനിക കോടതി വിചാരണചെയ്യുകയും കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്തു. പക്ഷേ, മേല്‍കോടതി അലിയെ വെറുതെവിട്ടു. വിയറ്റാനാം യുദ്ധത്തിനെതിരെ അമേരിക്കന്‍ പൊതുവികാരം ഉണര്‍ത്തിവിടാന്‍ ഈ നിലപാടിന് കഴിഞ്ഞു. എന്നാല്‍, പകതീര്‍ക്കാന്‍ മൂന്നുവര്‍ഷമായിരുന്നു റിങ്ങില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.

1970 വിലക്ക് കഴിഞ്ഞ് വീണ്ടും റിങ്ങില്‍. ജെറി ക്വാറി, ഒസ്കര്‍ ബൊണാവെന്‍, എന്നിവര്‍ക്കെതിരെ ജയവുമായി തിരിച്ചുവരവ്. പക്ഷേ, ജോ ഫ്രേസറിനോട് തോല്‍വി

1974 നാലുവര്‍ഷത്തിനു ശേഷം ഫ്രേസറുമായി മുഖമുഖം. ലോകം കാത്തിരുന്ന പോരില്‍ എതിരാളിയെ ഇടിച്ചിട്ട് രണ്ടാം ഹെവിവെയ്റ്റ് ലോകചാമ്പ്യന്‍ പട്ടം

1976  കെന്‍ നോര്‍ട്ടനെ വീഴ്ത്തി 53ാം ജയം

1978 ആറു മാസം മുമ്പ് ലിയോണ്‍ സ്പിങ്ക്സിനോട് തോറ്റ അലി, ന്യൂ ഓര്‍ലിന്‍സില്‍ വെച്ച് അതേ സ്പിങ്ക്സിനെ ഇടിച്ചിട്ട് കരിയറിലെ മൂന്നാം ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി

1979 വിരമിക്കല്‍ പ്രഖ്യാപനം. പക്ഷേ, 1980 ഒക്ടോബറില്‍ തിരിച്ചത്തെിയെങ്കിലും ലാറി ഹോല്‍മസിനോടും, 1981ല്‍ ട്രെവര്‍ ബെര്‍ബികിനോടും തോറ്റതോടെ കരിയര്‍ പൂര്‍ണമായും അവസാനിപ്പിച്ചു

1984 മൂന്നുതവണ ലോകചാമ്പ്യനായ അലി പാര്‍കിന്‍സണ്‍ രോഗത്തിന്‍െറ പിടിയിലമര്‍ന്നു. 1996ലെ അറ്റ്ലാന്‍റ ഒളിമ്പിക്സില്‍ വിറയാര്‍ന്ന കൈകളോടെ ദീപം തെളിയിക്കാനത്തെിയ അലിയുടെ ദൃശ്യം ആരാധകരുടെ മനസ്സിലെ മായാത്ത ചിത്രമായി

2013  മരണത്തെ പലതവണ തോല്‍പിച്ച് ആശുപത്രിയില്‍ നിന്ന് മടങ്ങി വന്ന അലി അവസാനമായി പൊതുവേദിയിലത്തെിയത് അരിസോണയിലെ ഫീനിക്സില്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.