???? ?????????? ???????? ????????? ????????????? ????????? ???????? ????? ?????????????????????

റഹ്മാന്‍ അലി; നിഴലിലൊതുങ്ങിയ സഹോദരന്‍

ന്യൂയോര്‍ക്: ‘മുഹമ്മദ് അലിയുടെ സഹോദരന്‍, അണ്ടര്‍കാര്‍ഡിലെ എന്‍െറ ജീവിതം’ -ലോകത്തിന്‍െറ മനസ്സ് കീഴടക്കിയ ഒരു കായികതാരത്തിന്‍െറ നിഴലാവാന്‍ വിധിക്കപ്പെട്ട സഹോദരന്‍െറ ജീവിതകഥയാണിത്. ഇടിക്കൂട്ടിലും പുറത്തും കിരീടംവെക്കാത്ത ചക്രവര്‍ത്തിയായി വാണ മുഹമ്മദ് അലി എന്ന ഇതിഹാസത്തിന്‍െറ സഹോദരന്‍ റുഡോള്‍ഫ് ആര്‍നെറ്റ് ക്ളേ എന്ന റഹ്മാന്‍ അലിക്കുമുണ്ടായിരുന്നു ബോക്സിങ് റിങ്ങില്‍ ഇടിമുഴക്കം തീര്‍ത്ത ജീവിതം. ഒളിമ്പിക്സ് സ്വര്‍ണവും ലോക ചാമ്പ്യന്‍ പട്ടവുമായി മുഹമ്മദ് അലി ലോകം ആരാധിക്കുന്ന കായിക ബിംബമായി വളര്‍ന്നപ്പോള്‍ റുഡോള്‍ഫ് ക്ളേയെ അമേരിക്കക്കപ്പുറം അറിഞ്ഞില്ല.

മുഹമ്മദ് അലിയേക്കാള്‍ ഒന്നര വയസ്സിന് ഇളയതായിരുന്നുവെങ്കിലും ബോക്സിങ് റിങ്ങില്‍ ഇരുവര്‍ക്കും ഒന്നിച്ചായിരുന്നു അരങ്ങേറ്റം. മോഷണംപോയ സൈക്കിള്‍ കണ്ടത്തൊന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന കാലം മുതലേ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. അലിയുടെ ആദ്യകാല പരിശീലകനായി ലോകമറിഞ്ഞ ആ പൊലീസ് ഓഫിസര്‍ ജോ മാര്‍ട്ടിന്‍ തന്നെ റുഡോള്‍ഫിനും ഇടിയുടെ പാഠം പകര്‍ന്ന് ഗ്ളൗ നല്‍കി. പക്ഷേ, പരിശീലനം തുടങ്ങി ആറുവര്‍ഷത്തിനുള്ളില്‍ അലി അമേരിക്കയുടെ ഒളിമ്പിക്സ് ടീമിലത്തെിയപ്പോള്‍ അമച്വര്‍ ബോക്സിങ്ങില്‍ സെലക്ഷന്‍ ലഭിക്കാതെപോയ റുഡോള്‍ഫ് പ്രഫഷനല്‍ റിങ്ങിലത്തെി. 1964ല്‍ റിങ്ങിലത്തെിയ റുഡോള്‍ഫ് എട്ടുവര്‍ഷത്തിനുള്ളില്‍ കരിയര്‍ അവസാനിപ്പിച്ചു. ആകെ 18 മത്സരങ്ങള്‍. 14 ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും. പക്ഷേ, അലിയോളം വലിയ താരമാവാന്‍ റുഡോള്‍ഫിലും പ്രതിഭയുണ്ടായിരുന്നുവെന്ന് ലോകത്തോട് പറഞ്ഞത് അദ്ദേഹത്തിന്‍െറ ജീവിതകഥാകാരനായ റോണ്‍ ബ്രഷിയറാണ്.

റിങ്ങില്‍ മാത്രമല്ല, വിശ്വാസത്തിലും റുഡോള്‍ഫ്, അലിയുടെ പിന്‍ഗാമിയായിരുന്നു. 1964ല്‍ അലി ഇസ്ലാം സ്വീകരിച്ചപ്പോള്‍ റുഡോള്‍ഫും അതേവഴി സ്വീകരിച്ച് റഹ്മാന്‍ അലിയായി. 2015ല്‍ പുറത്തിറങ്ങിയ റഹ്മാന്‍ അലിയുടെ ആത്മകഥ മുഹമ്മദ് അലിയുടെ അറിയപ്പെടാത്ത ജീവിതമായിരുന്നു. അദ്ദേഹത്തിന്‍െറ കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ തുറന്നെഴുതിയപ്പോള്‍ അമേരിക്കന്‍ കായികലോകവും ഒന്നു ഞെട്ടി. നാലാമത്തെ ഭാര്യ ലോണി വില്യംസിന്‍െറ തടവറയിലാണ് അലിയെന്നും മക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും അവര്‍ അലിയെ അകറ്റുകയാണെന്നുമുള്ള തുറന്നുപറച്ചില്‍ കോടതിവരെയത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.