വിജേന്ദറിന്‍െറ ഏഷ്യന്‍ പോരാട്ടം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പ്രഫഷനല്‍ ബോക്സിങ് റിങ്ങിലെ ആദ്യ കിരീടപ്പോരാട്ടം വിജേന്ദര്‍ സിങ്ങിന് ഇന്ത്യന്‍ മണ്ണില്‍. ജൂലൈ 16ന് നടക്കുന്ന വേള്‍ഡ് ബോക്സിങ് ഓര്‍ഗനൈസേഷന്‍ ഏഷ്യന്‍ മിഡില്‍വെയ്റ്റ് കിരീടപ്പോരാട്ടത്തില്‍ വിജേന്ദറിന്‍െറ എതിരാളി മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ കെറി ഹോപ്. വെല്‍ഷുകാരനായ കെറി ആസ്ട്രേലിയയിലേക്ക് കുടിയേറിയാണ് ഏഷ്യന്‍ കിരീടത്തിനായി പോരാടുന്നത്.

30 മത്സരങ്ങളുടെ പരിചയവുമായത്തെുന്ന താരം 23 ജയവും നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാത്രം പ്രഫഷനല്‍ ബോക്സിങ് റിങ്ങില്‍ അരങ്ങേറിയ വിജേന്ദര്‍ ആറില്‍ ആറും നോക്കൗട്ടോടെ ജയിച്ചാണ് ഏഷ്യന്‍ കിരീടത്തിനായി മല്ലിടുന്നത്. 12 വര്‍ഷം പ്രഫഷനല്‍ റിങ്ങിലെ പരിചയസമ്പത്തും, മുന്‍ ലോക മൂന്നാം നമ്പറുമായ തനിക്ക് വിജേന്ദര്‍ വെല്ലുവിളിയല്ളെന്ന കെറി ഹോപ്പിന്‍െറ പ്രസ്താവനയോട് റിങ്ങില്‍ കാണാമെന്നായിരുന്നു വിജേന്ദറിന്‍െറ പ്രതികരണം. 6000 പേര്‍ക്ക് മാത്രം ഇരിപ്പിടമുള്ള ന്യൂഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, സചിന്‍ ടെണ്ടുല്‍കര്‍ എന്നിവരെ മത്സരം കാണാന്‍ വിജേന്ദര്‍ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.