ലൂയിവില്ളെ: വിലാപയാത്രയായി മുഹമ്മദ് അലിയുടെ മൃതദേഹം കെന്‍റക്കിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇടംവലം ചേര്‍ന്ന് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ലീനക്സ് ലൂയിസും പ്രശസ്ത നടന്‍ വില്‍ സ്മിത്തുമുണ്ടാകും. 2001ല്‍ പുറത്തിറങ്ങിയ അലി എന്ന സിനിമയില്‍ മുഹമ്മദ് അലിയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് വില്‍ സ്മിത്ത് ആയിരുന്നു. 1999ലാണ് ലൂയിസ് ലോകചാമ്പ്യന്‍ പട്ടം അണിഞ്ഞത്. ഇതിന് പിന്നാലെ ലൂയിസിനെ 1999ലെ ഏറ്റവും മികച്ച കായിക താരമായി ബി.ബി.സി തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം തന്നെയാണ് അലിയെ നൂറ്റാണ്ടിന്‍െറ താരമായി തെരഞ്ഞെടുത്തത്. അതേസമയം, അലിയുടെ മസ്തിഷ്കം പഠനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന വാര്‍ത്ത ഡോക്ടര്‍ നിഷേധിച്ചു. 1980ല്‍ ലാറി ഹോംസുമായി ഏറ്റുമുട്ടുമ്പോള്‍ തന്നെ അലിക്ക് പാര്‍കിന്‍സണ്‍ രോഗം ഉണ്ടായിരുന്നതായി സംശയമുണ്ടെന്നും ഡോ. ലിബെര്‍മാന്‍ പറഞ്ഞു. ഹോംസുമായുള്ള മത്സരത്തിനിടെ തലക്കേറ്റ മര്‍ദനമാണ് രോഗം മൂര്‍ച്ഛിക്കാനിടയായതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.