അമ്പെയ്ത്ത് ലോകകപ്പ്: ഇന്ത്യക്ക് വെള്ളി

കൊല്‍ക്കത്ത: തുര്‍ക്കിയില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യക്ക് ആശ്വാസമായി ഒരു വെള്ളി മാത്രം. മിക്സഡ് റീകര്‍വ് വിഭാഗത്തില്‍ അതാനു ദാസ്-ദീപിക കുമാരി ടീമാണ് വെള്ളി നേടിയത്. ഫൈനലില്‍ കൊറിയന്‍ സഖ്യത്തിനോട് 5-1ന് തോല്‍വി വഴങ്ങിയതോടെ മെഡല്‍നേട്ടം വെള്ളിയിലൊതുങ്ങി. അതേസമയം, വനിതാ റീകര്‍വ് ടീം ഇനത്തില്‍ ദീപിക കുമാരി, ലക്ഷ്മിറാണി മജ്ഹി, ബോംബയാല ദേവി എന്നിവരടങ്ങിയ ടീം വെങ്കല മെഡല്‍ മത്സരത്തില്‍ തോറ്റു പുറത്തായി. 1-5ന് ഇറ്റാലിയന്‍ ടീമിനോടായിരുന്നു തോല്‍വി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.