നിയമത്തില്‍ മാറ്റം വരുത്തും; വിജേന്ദര്‍ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: അന്താരാഷ്്ട്ര ബോക്സിങ് അസോസിയേഷന്‍ (എ.ഐ.ബി.എ) പ്രഫഷനല്‍ ബോക്സിങ് താരങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കരുതെന്ന നിയമത്തില്‍ മാറ്റം വരുത്തിയേക്കും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍താരം വിജേന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാം. ജൂണ്‍ ഒന്നിന് ചേരുന്ന അസോസിയേഷന്‍ കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും. ആഗസ്റ്റിലാണ് റിയോ ഒളിമ്പിക്സ്. മേയില്‍ നടക്കുന്ന വേള്‍ഡ് സീരീസ് ഓഫ് ബോക്സിങ്, ഐ.ബി.എ പ്രോ ബോക്സിങ് ഇവന്‍റുകളില്‍നിന്ന് ആയിരിക്കും താരങ്ങള്‍ ഒളിമ്പിക്സിലേക്ക് യോഗ്യത നേടേണ്ടത്. എന്നാല്‍, ലോക ബോക്സിങ് കൗണ്‍സില്‍ (ഡബ്ള്യു.ഡി.സി) ഈ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. അവസരം ലഭിക്കുകയാണെങ്കില്‍ ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സില്‍ മത്സരിക്കുമെന്നും വിജേന്ദര്‍ പറഞ്ഞു. ഈ മാസം 12ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്ററില്‍ പരിശീലനത്തിലാണ് താരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.