'വിജയം പത്താന്‍കോട്ട് രക്തസാക്ഷികള്‍ക്ക്'

ലണ്ടന്‍: പ്രഫഷനല്‍ ബോക്സിങ്ങിലെ തന്‍െറ ഒടുവിലത്തെ വിജയം പത്താന്‍കോട്ട് ഭീകരാക്രമണത്തിലും ജമ്മു-കശ്മീരിലും കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങ്. ഹംഗറിയുടെ അലക്സാണ്ടര്‍ ഹോര്‍വാതിനെയാണ് വിജേന്ദര്‍ കഴിഞ്ഞ ദിവസം മൂന്നു റൗണ്ടില്‍ ഇടിച്ചിട്ടത്. പ്രഫഷനല്‍ ബോക്സിങ് റിങ്ങില്‍ അരങ്ങേറിയ ഒളിമ്പിക്സ് മെഡല്‍ ജേതാവിന്‍െറ തുടര്‍ച്ചയായ നാലാം ജയം കൂടിയാണിത്. കരുത്തുകൂടാന്‍ പാമ്പിന്‍ചോരയും കുടിച്ചാണ് തയാറെടുക്കുന്നതെന്ന് വീരവാദം മുഴക്കി റിങ്ങിലത്തെിയ ഹംഗറിക്കാരന് ആറു റൗണ്ട് മത്സരത്തിന്‍െറ മൂന്നാം റൗണ്ടില്‍ തന്നെ അടിതെറ്റി. എട്ടാം മത്സരത്തിനിറങ്ങിയ 20കാരനായ ഹോര്‍വാതിനാണ് 30കാരനായ വിജേന്ദറിനെക്കാള്‍ പ്രഫഷനല്‍ റിങ്ങില്‍ പരിചയസമ്പത്ത്. പക്ഷേ, പൊന്നീച്ച പറക്കുന്ന വിജേന്ദറിന്‍െറ ഇടിക്കു മുന്നില്‍ ഹംഗറിക്കാന്‍ തരിപ്പണമായി.

വിജയത്തില്‍ ആഹ്ളാദവാനാണ്. ഈ വര്‍ഷത്തില്‍ കൂടുതല്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ഒരു മാസം മത്സരം നീട്ടിവെച്ചത് ഹോര്‍വാതിനെതിരെയുള്ള മത്സരത്തിന് മുന്നൊരുക്കം നടത്താന്‍ സഹായിച്ചു. പാമ്പിന്‍ചോര കുടിച്ച് തയാറായ എതിരാളിയെ ആയാസരഹിതമായി ഇടിച്ചിടാനായി. പ്രഫഷനല്‍ രംഗം തെരഞ്ഞെടുത്തത് നല്ല തീരുമാനമായെന്നും തന്നെ പിന്തുണച്ച പ്രവാസി ആരാധകരോട് നന്ദിയുണ്ടെന്നും വിജേന്ദര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.