????????? ????? ???????????????? ?????????????? ???? ????? ???

ഫെഡറേഷന്‍ കപ്പ് ബാസ്കറ്റ്ബാള്‍: കിരീടമണിഞ്ഞ് കേരള വനിതകള്‍

ബംബോലിം (ഗോവ): ഫെഡറേഷന്‍ കപ്പ് ബാസ്കറ്റ്ബാളില്‍ ചരിത്രം കുറിച്ച് കേരള വനിതകള്‍. ഗോവയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാട്ടത്തില്‍ ഛത്തിസ്ഗഢിനെ പൊരുതി വീഴ്ത്തി 21 വര്‍ഷത്തിനുശേഷം കേരളം ആദ്യമായി കിരീടമണിഞ്ഞു. സ്കോര്‍ 80-71. തുടക്കത്തില്‍ തന്നെ ലീഡോടെ തുടങ്ങിയ കേരളം, നാലു ക്വാര്‍ട്ടറിലും ഇഞ്ചോടിഞ്ച് പൊരുതി മേധാവിത്വം നിലനിര്‍ത്തിയാണ് കിരീടമണിഞ്ഞത്.

ക്ളബുകളുടെ ചാമ്പ്യന്‍ഷിപ്പില്‍നിന്നും 1997ല്‍ സംസ്ഥാനങ്ങളുടെ പോരാട്ടമായി മാറിയ ശേഷം ഇതാദ്യമായി കിരീടമണിയുന്നതെന്ന പ്രത്യേകതയുമുണ്ട്. 1994-95ല്‍ ശിവകാശിയിലാണ് ഏറ്റവും അവസാനമായി കേരള ടീം ജേതാക്കളായത്. അന്ന് എഫ്.എ.സി.ടിയാണ് സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തത്.
ടൂര്‍ണമെന്‍റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച സ്റ്റെഫി നിക്സനും (26) പി.എസ്. ജീനയും (22) ആണ് കേരളത്തിനായി കൂടുതല്‍ പോയന്‍റ് നേടിയത്. നീനു മോള്‍ 21ഉം പി.ജി. അഞ്ജന ഒമ്പതും പോയന്‍റ് നേടി.

 കെ.എസ്.ഇ.ബിയുടെ നാലും കേരള പൊലീസിന്‍െറ രണ്ടും താരങ്ങള്‍ ഉള്‍പ്പെടെ 12 പേരുടെ ടീമാണ് കേരളത്തിനായി കോര്‍ട്ടിലിറങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലയെ അഖിലേന്ത്യ ചാമ്പ്യന്മാരാക്കിയ പി.സി. ആന്‍റണിയാണ് കേരള കോച്ച്. പി.ജെ. സണ്ണി സഹപരിശീലകനാണ്. പുരുഷ വിഭാഗത്തില്‍ വിജയ ബാങ്ക് ബംഗളൂരുവിനെ വീഴ്ത്തി ആര്‍മി റെഡ് ജേതാക്കളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.