അസ്താന: ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തി വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിന് റിയോ ഒളിമ്പിക്സ് യോഗ്യത. ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫൈയിങ് മാച്ചിന്‍െറ രണ്ടാം ദിനത്തില്‍ 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് മുന്നേറി ആദ്യം ഒളിമ്പിക്സ് ബര്‍ത്തുറപ്പിച്ച യോഗേശ്വര്‍ സ്വര്‍ണവും നേടി ഇരട്ടിമധുരം സ്വന്തമാക്കി. ഒളിമ്പിക്സ് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഗുസ്തിതാരമാണ് യോഗേശ്വര്‍. 74 ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ നര്‍സിങ് യാദവ് നേരത്തെ റിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചിരുന്നു. ഏഷ്യന്‍ ക്വാളിഫൈയിങ് പോരാട്ടത്തില്‍ ഫൈനലില്‍ ഇടം നേടുന്നവര്‍ക്കാണ് ഒളിമ്പിക്സ് യോഗ്യത. കലാശപ്പോരാട്ടത്തില്‍ എതിരാളിയായിരുന്ന ചൈനയുടെ യീര്‍ലാന്‍ബികെ കതായ് പിന്മാറിയതോടെ സ്വര്‍ണമെഡല്‍ യോഗേശ്വര്‍ നേടുകയായിരുന്നു. റൗണ്ട് മത്സരത്തില്‍ വടക്കന്‍ കൊറിയയുടെ കിം ജു സോങ്ങിനെയും (8-1), ക്വാര്‍ട്ടറില്‍ വിയറ്റ്നാമിന്‍െറ സുവാന്‍ ദിന്‍ ഗുയനെയും (12-2), സെമിയില്‍ കൊറിയയുടെ ലീ സ്യുങ് ചുലിനെയും (7-2) തോല്‍പിച്ചാണ് യോഗേശ്വര്‍ ഫൈനലില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.