അഖിലേന്ത്യ എന്‍.ഐ.ടി ബാസ്കറ്റ്ബാള്‍: കോഴിക്കോടിന് വിജയത്തുടക്കം


കോഴിക്കോട്: അഖിലേന്ത്യ എന്‍.ഐ.ടി ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കോഴിക്കോട് എന്‍.ഐ.ടിക്ക് ജയത്തോടെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പുരുഷ ടീം അഗര്‍ത്തല എന്‍.ഐ.ടിയെ 37-11നും വനിതകളില്‍ ദുര്‍ഗാപുരിനെ 24-2നും തോല്‍പിച്ചു. നാലു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ 20ഉം വനിതകളില്‍ 16ഉം ടീമുകള്‍ മത്സരിക്കും. പുരുഷ വിഭാഗത്തിലെ മറ്റു മത്സരങ്ങളില്‍ റൂര്‍ക്കേല, റായ്പുര്‍, സൂറത്കല്‍, തൃച്ചി, സില്‍ചാര്‍, ഭോപാല്‍ ടീമുകള്‍ ജയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.