ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ട് ഭാരദ്വഹന താരങ്ങള്‍ റിയോ ഒളിമ്പിക്സില്‍ മാറ്റുരക്കും. ഉസ്ബകിസ്താനിലെ താഷ്കന്‍റില്‍ അവസാനിച്ച ഏഷ്യന്‍ സീനിയര്‍ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് രണ്ടുപേരെ മത്സരിപ്പിക്കാന്‍ അര്‍ഹത കിട്ടിയത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി ഓരോ താരങ്ങള്‍ വീതമാണ് മാറ്റുരക്കുക. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ടീം 100 പോയന്‍റുമായി മൂന്നാമതത്തെിയിരുന്നു. 129 പോയന്‍റ് നേടിയ പുരുഷ ടീമിന് ആറാം സ്ഥാനമുണ്ടായിരുന്നു. വിവിധ ഭാരവിഭാഗങ്ങളിലായി സെലക്ഷന്‍ ട്രയല്‍സ് നടത്തിയാകും രണ്ട് താരങ്ങള്‍ക്ക് ഒളിമ്പിക് ടിക്കറ്റ് നല്‍കുകയെന്ന് ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ് സഹ്ദേവ് യാദവ് പറഞ്ഞു.
ദേശീയ ക്യാമ്പില്‍ പരിശീലനത്തിലുള്ള താരങ്ങള്‍ക്കുമാത്രമേ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനര്‍ഹതയുണ്ടാകൂ. ചുരുങ്ങിയത് രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ പരിശോധനക്ക് വിധേയരായവര്‍ക്കും സെലക്ഷന്‍ ട്രയല്‍സില്‍ അവസരം നല്‍കും. കഴിഞ്ഞയാഴ്ച സമാപിച്ച ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 63 കിലോഗ്രാമില്‍ ഇന്ത്യയുടെ പൂനം യാദവ് ആറാമതത്തെിയിരുന്നു. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേത്രിയാണ് പൂനം. സൈഖോം മീരാഭായ് ചാനുവും (48 കിലോ) സഗോല്‍സെം തസാന ചാനുവും (58 കിലോ) ഏഴാം സ്ഥാനത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.