ജൂനിയര്‍ ബാസ്കറ്റ്ബാള്‍; കേരള ടീമുകള്‍ ക്വാര്‍ട്ടറില്‍

പുതുച്ചേരി: ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമുകള്‍ ഫൈനലില്‍. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന ലീഗ് മത്സരത്തില്‍ കേരളത്തിന്‍െറ ആണ്‍കുട്ടികള്‍ മധ്യപ്രദേശിനെ 67-38ന് തകര്‍ത്താണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. പെണ്‍കുട്ടികള്‍ മഹാരാഷ്ട്രയെ 60-53ന് പരാജയപ്പെടുത്തി.
ആണ്‍കുട്ടികളില്‍ മധ്യപ്രദേശിനെതിരെ കേരളത്തിനായി മുഹമ്മദ് ഷുറാസ് 22ഉം ഹരികൃഷ്ണന്‍ 10ഉം പോയന്‍റ് നേടി. പെണ്‍കുട്ടികളില്‍ നിവ്യരാജും (20) അനുഷ (19) യുമാണ് കേരളത്തിന്‍െറ മികച്ച സ്കോറര്‍മാര്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.