ജൂനിയര്‍ ബാസ്കറ്റ്ബാള്‍ കേരള പുരുഷന്മാര്‍ ഫൈനലില്‍

പുതുച്ചേരി: ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബാളില്‍ കേരള പുരുഷന്മാര്‍ ഫൈനലില്‍. സെമിയില്‍ കരുത്തരായ ഡല്‍ഹിയെ 72-68 സ്കോറിന് തകര്‍ത്താണ് കേരളം 19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. ആദ്യ പകുതിയില്‍ 29-30 സ്കോറിന് പിന്തള്ളപ്പെട്ട കേരളം മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ എതിരാളികളില്‍നിന്ന് ബഹുദൂരം പിന്നിലായിരുന്നു. 37-53ന് ഡല്‍ഹി മത്സരം ഉറപ്പിച്ചു. എന്നാല്‍, നാലാം ക്വാര്‍ട്ടറില്‍ കേരളത്തിന്‍െറ പോരാട്ടച്ചൂട് എതിരാളികള്‍ ശരിക്കുമറിഞ്ഞു. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലുടെ 37 പോയന്‍റ് സ്കോര്‍ ചെയ്ത് മത്സരം സ്വന്തമാക്കി ഫൈനലിലേക്ക്.
തമിഴ്നാട്-ഹരിയാന മത്സരത്തിലെ വിജയികളാവും കലാശപ്പോരാട്ടത്തിലെ എതിരാളികള്‍. കേരളത്തിനായി പ്രേം പ്രകാശ് 27, ഹരികൃഷ്ണന്‍ 10, മുഹമ്മദ് ഷിറാസ് 10 പോയന്‍റുകള്‍ സ്കോര്‍ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.