ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് യോഗ്യതക്കായുള്ള സുശീല്‍കുമാര്‍-നര്‍സിങ് യാദവ് പോരാട്ടം മുറുകുന്നു. 74 കിലോ വിഭാഗത്തില്‍ തനിക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന തന്‍െറ ആവശ്യം  റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ചില്ളെങ്കില്‍ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാളിന് പരാതി നല്‍കുമെന്ന് സുശീല്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്. സുശീല്‍കുമാറിന്‍െറ യോഗ്യതാ ട്രയല്‍സ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചൊവ്വാഴ്ച ഫെഡറേഷന്‍ യോഗം വിളിക്കും.  ചൊവ്വാഴ്ച യോഗം വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്. ട്രയല്‍സ് നടത്താന്‍ എന്തെങ്കിലും തരത്തില്‍ സാധ്യതയുണ്ടെങ്കില്‍ നടത്തും-ഫെഡറേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ കായിക മന്ത്രിക്കു പുറമെ ഫെഡറേഷനും സുശീല്‍കുമാര്‍ ഇതു സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു.
സുശീല്‍കുമാറിന്‍െറ ട്രയല്‍സ് സംബന്ധിച്ച് കായിക മന്ത്രാലയത്തോട് തീരുമാനമെടുക്കാനായിരുന്നു ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഫെഡറേഷന്‍െറ കാര്യത്തില്‍ ഇടപെടില്ളെന്ന് അറിയിച്ച് മന്ത്രാലയം കൈയൊഴിയുകയായിരുന്നു.

66 കിലോ വിഭാഗത്തിലായിരുന്നു സുശീല്‍കുമാറിന്‍െറ ഒളിമ്പിക്സ് മെഡല്‍ നേട്ടം. ഇത്തവണ ഈ വിഭാഗം ഒഴിവാക്കിയതിനെ തുടര്‍ന്നാണ് സുശീല്‍ 74ലേക്ക് മാറിയത്. എന്നാല്‍, ഈ വിഭാഗത്തില്‍ നര്‍സിങ് യാദവ് നേരത്തെ യോഗ്യത നേടിയിരുന്നു. കഴിഞ്ഞ ഒളിമ്പിക്സില്‍ നര്‍സിങ് പങ്കെടുത്തിരുന്നെങ്കിലും ആദ്യ റൗണ്ടില്‍ പുറത്താകുകയായിരുന്നു.

സുശീല്‍കുമാറിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് കോച്ച് വിനോദ്കുമാര്‍ രംഗത്തത്തെി. കഴിഞ്ഞ ഒരു വര്‍ഷമായി സുശീല്‍കുമാര്‍ ഒളിമ്പിക്സ് മാത്രം ലക്ഷ്യമിട്ടാണ് പരിശീലിക്കുന്നത്. നര്‍സിങ്ങാണ് ഒളിമ്പിക്സിനു പോകുക എന്നു നേരത്തെ അറിയിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇത്രയധികം കഷ്ടപ്പെടില്ലായിരുന്നു.
പൂര്‍ണ ശാരീരികക്ഷമതയുള്ള സുശീലിന് ട്രയല്‍സ് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേരില്‍ മികച്ചവരേതെന്ന് കണ്ടതിനു ശേഷം മാത്രം മതി തനിക്ക് ഒളിമ്പിക്സ് ടിക്കറ്റെന്നും അതിനുള്ള അവസരം നല്‍കണമെന്നും സുശീല്‍കുമാറും പറഞ്ഞു.
ആരാധകരുടെ പിന്തുണയും സുശീല്‍കുമാര്‍ തേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.