ലണ്ടന്‍ ഒളിമ്പിക്സില്‍ 23 അത് ലറ്റുകള്‍ ഉത്തേജകമുപയോഗിച്ചു

ലണ്ടന്‍: 2012 ലണ്ടന്‍ ഒളിമ്പിക്സിലെ 23 അത്ലറ്റുകള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാഹ്. ആറു രാജ്യങ്ങളില്‍നിന്ന് അഞ്ചു വ്യത്യസ്ത കായികയിനങ്ങളില്‍ മത്സരിച്ച അത്ലറ്റുകളാണ് പിടിയിലായത്. ലണ്ടന്‍ ഒളിമ്പിക്സിലെ 265 സാമ്പിളുകള്‍ വീണ്ടും പരിശോധിച്ചതില്‍നിന്നാണ് 23 പേര്‍ മരുന്നുപയോഗിച്ചതായി കണ്ടത്തെിയത്. ഉത്തേജകരഹിത റിയോ ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിന്‍െറ ഭാഗമായാണ് ഐ.ഒ.സിയുടെ വെളിപ്പെടുത്തല്‍. നേരത്തെ ശേഖരിച്ച സാമ്പിളുകളുടെ പുന$പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ പുന$പരിശോധന റിപ്പോര്‍ട്ട് പ്രകാരം 31 അത്ലറ്റുകള്‍ ഉത്തേജകമുപയോഗിച്ചതായി ഒരാഴ്ചമുമ്പ് ഐ.ഒ.സി വെളിപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.