റിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് തിരിച്ചടികളാണ് നേരിട്ടതെങ്കില്‍ റിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ തിളക്കം. പുരുഷന്‍മാരുടെ ജംപ് ഇനമായ ടി-42 വില്‍ ഇന്ത്യന്‍ താരം മാരിയപ്പന്‍ തങ്കവേലുവാണ് വെള്ളിയാഴ്ച സ്വര്‍ണ്ണം കരസ്ഥമാക്കിയത്. മാരിയപ്പന്‍ തങ്കവേലുവിനൊപ്പം ഇന്ത്യന്‍ താരം വരുണ്‍ സിങ്ങി ഭാട്ടിയുടെ വെങ്കല നേട്ടവും ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി. 1.89 മീറ്റര്‍ ഉയരം ചാടി തങ്കവേലു സ്വര്‍ണ്ണം നേടിയപ്പോള്‍ 1.86 മീറ്റര്‍ ഉയരത്തോടെ വരുണ്‍ സിങ്ങ് ഭാട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വരുണ്‍ സിങ്ങ് ഭാട്ടിയുടെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണ് ഇന്നലെ റിയോയില്‍ രേഖപ്പെടുത്തിയത്. അമേരിക്കന്‍ താരം സാം ഗ്രുവെയാണ് വെള്ളി നേടിയത്. പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡൽ കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ജംപ് ഇനത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് മാരിയപ്പന്‍. നീന്തല്‍ താരം മുര്‍ലികാന്ത് പെത്കാര്‍, ജാവലിന്‍ താരം ദേവേന്ദ്ര ജജാരിയ എന്നിവരാണ് മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ളത്.
മാരിയപ്പന്‍ തങ്കവേലുവിന്റെയും വരുണ്‍ സിങ്ങ് ഭാട്ടിയയുടെയും മെഡല്‍ നേട്ടത്തോടെ റിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 10 ല്‍ എത്തിയിരിക്കുകയാണ്. 3 സ്വര്‍ണ്ണവും 3 വെള്ളിയും 4 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യന്‍ മെഡല്‍ വേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.