ഏഷ്യന്‍ ജൂനിയര്‍ ജൂഡോ: ദക്ഷിണ കൊറിയ മുന്നില്‍; ഇന്ത്യക്ക് രണ്ട് വെങ്കലം

കൊച്ചി: 17ാമത് ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി ദക്ഷിണ കൊറിയ മുന്നില്‍. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെള്ളിയുമായി ഉസ്ബകിസ്താന്‍ രണ്ടാമതും രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമായി ഉത്തര കൊറിയ മൂന്നാമതുമുണ്ട്. രണ്ട് വെങ്കലവും മൂന്ന് അഞ്ചാം സ്ഥാനവുമായി ഇന്ത്യ പട്ടികയില്‍ ഏഴാമതുണ്ട്.

വനിതകളുടെ 48 കിലോയില്‍ ഇന്ത്യയുടെ മാലപ്രഭ ജാദവ്, 57 കിലോയില്‍ യാമിനി മൗര്യ എന്നിവരാണ് ഇന്ത്യക്കുവേണ്ടി വെങ്കലമണിഞ്ഞത്. പുരുഷന്മാരുടെ 55 കിലോ വിഭാഗത്തില്‍ വെങ്കലമെഡല്‍ പോരാട്ടം നേരത്തെയാക്കിയത് അറിയാതെ മത്സരത്തിന് എത്താതിരുന്ന ദക്ഷിണ കൊറിയന്‍ താരം ചോങ് ഉല്‍ ജാങ്ങുമായി  മത്സരിക്കാന്‍ തയ്യാറായ ഇന്ത്യയുടെ ശ്രാവണ്‍ വികാസ് ഹെഗ്ഡെക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.  ദ. കൊറിയന്‍ താരം എത്താത്തതിനെ തുടര്‍ന്ന് ശ്രാവണിന് വെങ്കലമെഡല്‍ പ്രഖ്യാപിച്ചിരുന്നതാണ്. ചാമ്പ്യന്‍ഷിപ് ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.