തമിഴ്നാട് വക രണ്ടു കോടി; കേന്ദ്ര കായിക മന്ത്രാലയം 75 ലക്ഷം

ചെന്നൈ: പാരാലിമ്പിക്സ് ഒളിമ്പിക്സ് ¥ൈഹജംപില്‍ സ്വര്‍ണ ജേതാവായ മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. സ്വര്‍ണമെഡല്‍ വിജയികള്‍ക്ക് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ച 75 ലക്ഷം രൂപയും മാരിയപ്പന് ലഭിക്കും.  സ്വര്‍ണ നേട്ടത്തിലൂടെ രാജ്യത്തിന്‍െറയും സംസ്ഥാനത്തിന്‍െയും അഭിമാനം ഉയര്‍ത്തിയെന്ന് മാരിയപ്പന് അയച്ച സന്ദേശത്തില്‍ മുഖ്യമന്ത്രി ജയലളിത അഭിപ്രായപ്പെട്ടു. സാധാരണ കുടുംബത്തില്‍ പിറന്ന് സ്വപ്രയത്നം കൊണ്ട് നിരവധി തടസ്സങ്ങളും പ്രതിബന്ധങ്ങളും മറികടന്ന മാരിയപ്പന്‍െറ വിജയം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കൂടുതല്‍ പ്രചോദനം നല്‍കുന്നതാണെന്നു ജയലളിത ചൂണ്ടിക്കാട്ടി. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ മുഖ്യമന്ത്രി എം.കരുണാനിധി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലെ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചു. നിര്‍ലോഭമായി നല്‍കിയ പിന്തുണക്ക് മാരിയപ്പന്‍ നന്ദി അറിയിച്ചു. കുടുംബത്തിനും മുഖ്യമന്ത്രി ജയലളിതക്കും പ്രത്യേകം നന്ദി പറഞ്ഞു. റിയോയിലുള്ള മാരിയപ്പന്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് സന്ദേശം കൈ മാറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.