എകത്രിൻബർഗ്: ബോക്സിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ ജേതാവാ യി അമിത് പൻഗാൽ. 52 കിലോ ൈഫ്ലവെയ്റ്റിൽ സ്വർണം ലക്ഷ്യമിട്ടിറങ്ങിയ അമിത്, ഉസ്ബെകി സ്താെൻറ ഷഖോബിദിൻ സൊയ്റോവിന് മുന്നിൽ പൊന്ന് കൈവിട്ടു. ഉജ്വലമായി പോരാടിയെങ ്കിലും അഞ്ചു റഫറിമാരുടെയും ഫലപ്രഖ്യാപനത്തിൽ നേരിയ മുൻതൂക്കം സൊയ്റോവിനായിരുന്നു. അങ്ങിനെ 5-0ത്തിന് ഉസ്ബെക് താരം ലോകചാമ്പ്യനായി. ലോക ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ അമിതിന് വെള്ളി നേട്ടത്തോടെ ചരിത്രം കുറിക്കാനായി. വിജേന്ദർ സിങ്ങിേൻറത് ഉൾപ്പെടെ, നേരത്തെ പിറന്ന അഞ്ച് മെഡലും വെങ്കലമായിരുന്നു.
വെള്ളിയാഴ്ച 63 കിലോ വിഭാഗത്തിൽ മനിഷ് കൗശിക് വെങ്കലം നേടിയിരുന്നു. ആദ്യ റൗണ്ടിൽതന്നെ ആധിപത്യം സ്ഥാപിച്ചായിരുന്നു സൊയ്റോവിെൻറ തുടക്കം. പ്രതിരോധിച്ച് ആക്രമിക്കാൻ ശ്രമിച്ച അമിതിന് പ്രതീക്ഷിച്ചപോലെ എളുപ്പമായില്ല. ഇതിനിടെ സൊയ്റോവിെൻറ കനപ്പെട്ട ഏതാനും പഞ്ചുകൾ അമിതിെൻറ മുഖത്തുതന്നെ പതിച്ചു. രണ്ടാം റൗണ്ടിൽ പറന്നിടിക്കുന്ന അമിതിനെയാണ് കണ്ടത്. എന്നാൽ, നീളൻ പഞ്ചുമായി സൊയ്റോവ് മേധാവിത്വം തുടർന്നു. അവസാന റൗണ്ടിൽ അമിത് ശക്തമായി തിരിച്ചുവന്നെങ്കിലും ജയിക്കാനായില്ല.
റിങ്ങിൽ ഇന്ത്യയുടെ സ്ഥിരതയാർന്ന താരമായി മാറിയിരിക്കുകയാണ് ഇൗ 23കാരൻ. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയായിരുന്നു അമച്വർ റിങ്ങിലെ തുടക്കം. 2018 ഏഷ്യൻ ഗെയിംസിൽ സ്വർണവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടി ഇന്ത്യൻ ബോക്സിങ്ങിെൻറ മുൻനിരയിലെത്തി. ഇക്കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണത്തിനു പിന്നാലെയാണ് ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി.
2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഇൗ യുവതാരം മുൻപന്തിയിൽതന്നെ. ഇന്ത്യൻ ആർമിയിൽ ജൂനിയർ കമീഷൻ ഒാഫിസറാണ് ഇദ്ദേഹം. ഹരിയാനയിലെ റോഹ്തകിൽ കർഷകനായ വിജേന്ദർ സിങ് പൻഗാലിെൻറ മകനായ അമിത്, ചേട്ടനും ആർമിയുടെ ബോക്സിങ് താരവുമായി അജയ് പൻഗാലിനെ പിന്തുടർന്നാണ് റിങ്ങിലെത്തുന്നത്.
Silver for AMIT!
— Boxing Federation (@BFI_official) September 21, 2019
A historic outing for the #AIBAWorldBoxingChampionships campaign comes to an end with a Silver and a Bronze Medal. First time ever, India will come home with two medals and a Silver for the first time won by #AmitPanghal.
Kudos Champs!
#PunchMeinHaiDum pic.twitter.com/PXcdUrp88G
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.