കൊൽക്കത്ത: അെമ്പയ്ത്തിൽ ഇന്ത്യൻ ടീമിന് രാജ്യാന്തര അസോസിയേഷൻ പ്രഖ്യാപിച്ച വില ക്ക് നീക്കി. ടോക്യോ ഒളിമ്പിക്സ് അടുത്തെത്തിനിൽക്കെ രാജ്യത്തിന് പ്രതീക്ഷ പകരുന് നതാണ് തീരുമാനം. അത്ലറ്റുകൾക്ക് അംഗത്വം നൽകുന്നതിലെ മാനദണ്ഡം പരിഷ്കരിക്കുക, ഭരണതലപ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ നിബന്ധനകളോടെയാണ് നടപടി.
ജനുവരി 18ന് ദേശീയ ആർച്ചറി അസോസിയേഷൻ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതോടെയാണ് വിലക്ക് നീങ്ങാനുള്ള വഴി തുറന്നത്.
ഇതോടെ, ലോക അെമ്പയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് മാറ്റുരക്കാനാകും. കടുത്ത വിഭാഗീയതയെ തുടർന്ന് മാസങ്ങളായി ദേശീയ ആർച്ചറി അസോസിയേഷൻ പിരിച്ചുവിട്ട നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.