ദേശീയ സ്കൂള്‍ കായിക മേള: കേരളം ഇന്ന് തീരുമാനിക്കും

കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് നടത്താനാവില്ളെന്ന നിലപാടില്‍  മഹാരാഷ്ട്ര സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഉറച്ചുനിന്നതോടെ 61ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് കേരളം  ആതിഥേയത്വം വഹിക്കുമെന്ന കാര്യം ഏറക്കുറെ ഉറപ്പായി.  മീറ്റ് ഒരുമിച്ച് നടത്താനുള്ള സന്നദ്ധത ആരാഞ്ഞ് സംസ്ഥാന  സര്‍ക്കാര്‍ മഹാരാഷ്ട്ര സ്കൂള്‍ ഗെയിംസ് ഫെഡറേഷനുമായി ചൊവ്വാഴ്ച ബന്ധപ്പെട്ടെങ്കിലും തീരുമാനത്തില്‍ മാറ്റമില്ളെന്ന നിലപാട്   ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചചെയ്ത ശേഷം  ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മാധ്യമത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്നലെ  കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും വകുപ്പുതല സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. ദേശീയ മീറ്റ് സമയബന്ധിതമായ ഏറ്റെടുത്ത് നടത്താനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരളം.

പതിവില്‍നിന്ന് വ്യത്യസ്തമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ദേശീയ സ്കൂള്‍ മീറ്റ് നടത്തുന്നതിനെതിരെ കേരളത്തില്‍നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ്  സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ  അതിന് സന്നദ്ധതയുള്ളവര്‍ക്ക് ഏറ്റെടുത്ത് നടത്താമെന്ന സമീപനം സ്വീകരിച്ചത്.  ആണ്‍കുട്ടികള്‍ക്ക് ഡിസംബര്‍ അവസാന വാരം നാസികിലും പെണ്‍കുട്ടികള്‍ക്ക് ജനുവരി രണ്ടാം വാരം പുണെയിലുമായി മത്സരം നടത്താനുള്ള മഹാരാഷ്ട്ര സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍െറ തീരുമാനം ആദ്യം അംഗീകരിക്കപ്പെട്ടിരുന്നു.

എന്നാല്‍ പി. ടി. ഉഷയടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തത്തെിയതോടെയാണ് വിവാദമായത്. ലിംഗസമത്വത്തോടെ മേള നടത്തണമെന്ന വാദം തത്വത്തില്‍ അംഗീകരിക്കപ്പെട്ടതോടെ വേദി സംബന്ധിച്ച  അനി്ശ്ചിതത്വവും  ഉടലെടുക്കുകയായിരുന്നു.  ദേശീയ ഗെയിംസിനൊരുക്കിയ   മികച്ച സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജനുവരി മൂന്നാം വാരം തിരുവനന്തപുരത്ത് മീറ്റ് നടത്താനാണ് കേരളത്തിന്‍െറ ആലോചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT