ജൊഹാനസ്ബര്‍ഗ്: കാമുകിയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ബ്ളേഡ് റണ്ണര്‍ ഓസ്കര്‍ പിസ്റ്റോറിയസ് കുറ്റക്കാരനെന്ന് കോടതി. പിസ്റ്റോറിയസിന്‍െറ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഇതോടെ പിസ്റ്റോറിയസ് ജയില്‍വാസമനുഭവിക്കേണ്ടിവരും. പിസ്റ്റോറിയസ് വീട്ടുതടങ്കലില്‍നിന്ന് ജയിലിലേക്ക് മാറും. പിസ്റ്റോറിയസ് ഒരു വര്‍ഷമായി വീട്ടുതടങ്കലിലായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടത്തെിയ കീഴ്കോടതി വിധിക്കെതിരെയാണ് പിസ്റ്റോറിയസ് സുപ്രീംകോടതിയെ സമീപിച്ചത്. 2013ലെ പുതുവത്സരത്തിലാണ് സംഭവം നടന്നത്. പിസ്റ്റോറിയസിന്‍െറ വീട്ടിലെ ബാത്റൂമിലാണ് കാമുകി റീവ സ്റ്റീന്‍കാംപ് വെടിയേറ്റുമരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.