???????? ??????????????? ???????????? ???????????? ???????? ????? ???????????? ???? ??.??. ????????????? ???????

ശ്രീനാഥിന് ലോങ്ജംപില്‍ മീറ്റ് റെക്കോഡും 400ല്‍ സ്വര്‍ണവും

കോഴിക്കോട്: ജൂനിയര്‍ വിഭാഗത്തില്‍ ലോങ്ജംപില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണവും 400 മീറ്ററില്‍ സ്വര്‍ണവുംനേടി എം.കെ. ശ്രീനാഥെന്ന താരം വരവറിയിച്ചു. ആദ്യദിനം ഇരട്ടസ്വര്‍ണത്തോടെ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിന്‍െറ തുറുപ്പുഗുലാനായി മാറുകയായിരുന്നു ശ്രീനാഥ്.  6.97 മീറ്റര്‍ ചാടിയാണ് പുതിയ മീറ്റ് റെക്കോഡ് കുറിച്ചത്.
2012ല്‍ തിരുവനന്തപുരം അയ്യങ്കാളി ഗവ. മോഡല്‍ സ്കൂളിലെ ദേവുരാജ് സ്ഥാപിച്ച 6.95 മീറ്ററിന്‍െറ റെക്കോഡാണ് ശ്രീനാഥ് മറികടന്നത്. 400 മീറ്ററിലും എതിരാളികളെ പിന്നിലാക്കി രണ്ടാമത്തെ സ്വര്‍ണംനേടിയ ശ്രീനാഥ് 100ലും 4x100 റിലെയിലും ട്രാക്കിലിറങ്ങും. ആദ്യമായാണ് സംസ്ഥാന കായികമേളയില്‍ മെഡല്‍ നേട്ടത്തിന് അര്‍ഹനാകുന്നത്. 100 മീറ്ററില്‍ പങ്കെടുത്ത് മീറ്റിലെ ജൂനിയര്‍ വിഭാഗത്തിലെ വേഗമേറിയ താരമായാല്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടമാണ് ശ്രീനാഥിനെ കാത്തിരിക്കുന്നത്. ജില്ലാതലത്തില്‍ ലോങ്ജംപില്‍ രണ്ടാമതായിരുന്നു.
ഈ വര്‍ഷം ഒമ്പതാം ക്ളാസിലേക്ക് കോട്ടയം കുറമ്പനാട് സെന്‍റ് പീറ്റേഴ്സ് എച്ച്.എസ്.എസില്‍നിന്ന് കോതമംഗലം മാര്‍ബേസിലിലത്തെിയ ശ്രീനാഥിന്‍െറ തലവര മാറി. കോതമംഗലം മാര്‍ബേസിലെ കായികാധ്യാപകനായ ചാള്‍സ് എല്‍ദോസിന്‍െറ പരിശീലനത്തില്‍ ലോങ്ജംപില്‍നിന്നും ട്രിപ്പ്ള്‍ ജംപില്‍നിന്നും 400 മീറ്ററിലേക്കുകൂടി ശ്രദ്ധകേന്ദ്രീകരിച്ചു. മുമ്പ് ഉപജില്ല, ജില്ല കായികമേളയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ സംസ്ഥാന കായികമേളയാണ് ശ്രീനാഥെന്ന പുത്തന്‍താരത്തിന്‍െറ പിറവിക്ക് വേദിയായത്. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ സഹോദരന്‍ എം.കെ. ശ്രീകാന്ത് കുറമ്പനാട് സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍നിന്ന്  ലോങ്ജംപില്‍ മത്സരിച്ചിരുന്നു.
ചേട്ടന്‍െറ പിറകെ തന്നെയാണ് അനിയനും. രണ്ട് ജില്ലകളില്‍ നിന്നായി ചേട്ടനും അനിയനും മത്സരിച്ചപ്പോള്‍ ചേട്ടനൊപ്പം സ്വര്‍ണവും മീറ്റ് റെക്കോഡും നിന്നു. ചങ്ങനാശ്ശേരി കല്ലായില്‍ പറമ്പില്‍ മനോജിന്‍െറയും രേഖയുടെ മക്കളാണ് ശ്രീനാഥും ശ്രീകാന്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.