???????? ??????????????? 5000 ?????????? ???????????? ???????? ??????? ??????? ????????

സ്വപ്നക്കുതിപ്പ് തുടങ്ങി; ആദ്യദിനം ആറു റെക്കോഡുകള്‍

കോഴിക്കോട്: വേഗങ്ങളുടെ ട്രാക്കില്‍ സമയസൂചികകളെ തോല്‍പിച്ച് കൗമാര കേരളം കുതിപ്പ് തുടങ്ങി. മെഡിക്കല്‍ കോളജ്  സ്റ്റേഡിയത്തിലെ ട്രാക്കിന് തീപിടിച്ച   59ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യ ദിനം പിറന്നുവീണത് ആറു റെക്കോഡുകള്‍.  സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ രണ്ടു പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡ് തിരുത്തിയെഴുതിയ ബിബിന്‍ ജോര്‍ജ് തുടങ്ങിവെച്ച സ്വപ്നക്കുതിപ്പിന്   ദേശീയ റെക്കോഡിനെ വെല്ലുന്ന മികവുമായി സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍െറ അനു മോള്‍ തമ്പിയും  400 മീറ്ററില്‍   ഉഷ സ്കൂളിലെ  ജിസ്ന മാത്യുവും ഉജ്ജ്വലമായ പ്രകടനത്തിലൂടെ  മകുടം ചാര്‍ത്തി.

കിരീട പോരാട്ടത്തില്‍  മാറ്റത്തിന്‍െറ സൂചനകള്‍ നല്‍കാതിരുന്ന ആദ്യ ദിനം 18 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 54 പോയന്‍റുമായി എറണാകുളം തന്നെയാണ് മുന്നില്‍. 39 പോയന്‍റുമായി പാലക്കാട് രണ്ടാമതും 26 പോയന്‍റുമായി കോഴിക്കോട് മൂന്നാമതും നില്‍ക്കുന്നു. ചാമ്പ്യന്‍ സ്കൂളായ കോതമംഗലം സെന്‍റ് ജോര്‍ജിന് കാര്യമായ നേട്ടങ്ങളില്ലാതിരുന്ന  ശനിയാഴ്ച പാരമ്പര്യവൈരികളായ മാര്‍ബേസിലാണ് മുന്നില്‍. 28 പോയന്‍റുള്ള മാര്‍ബേസിലിന് പിന്നില്‍ പാലക്കാട്ടുകാരായ പറളിയും (15) കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരും (14) ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. 12 പോയന്‍റുമായി സെന്‍റ് ജോര്‍ജ് അഞ്ചാമതാണ്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളിയുടെ പി.എന്‍. അജിതും ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിലെ സ്നേഹയും   പുതിയ സമയം എഴുതിച്ചേര്‍ത്ത ഇന്നലെ  മാര്‍ബേസിലിന്‍െറ എം.കെ. ശ്രീനാഥും താരപരിവേഷമണിഞ്ഞു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ റെക്കോഡിട്ട ശ്രീനാഥ് 400 മീറ്ററില്‍ ഒന്നാമതത്തെി ഇരട്ടനേട്ടം കൈവരിക്കുന്ന ഈ മീറ്റിലെ ആദ്യ താരമായി. കായികമേള  സംസ്ഥാന കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു.

ജില്ല
എറണാകുളം                54
പാലക്കാട്                  39
കോഴിക്കോട്             26
ഇടുക്കി                      14
തിരുവനന്തപുരം       14

സ്കൂള്‍
മാര്‍ബേസില്‍ കോതമംഗലം 28
പറളി എച്ച്.എസ്.എസ് 15
കല്ലടി എച്ച്.എസ് 14
എ.എം.എച്ച്.എസ് പൂവമ്പായി 13
സെന്‍റ് ജോര്‍ജ് കോതമംഗലം 12

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT