????? ?????

ദീര്‍ഘദൂര ഓട്ടത്തില്‍ എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പം

കോഴിക്കോട്: സ്കൂള്‍ മേളയിലെ ആദ്യദിനത്തിലെ ദീര്‍ഘദൂര മത്സരങ്ങളില്‍ പാലക്കാടും എറണാകുളവും ഒപ്പത്തിനൊപ്പം. ആണ്‍കുട്ടികളുടെ 5000  മീ. സീനിയര്‍, 3000 മീ. ജൂനിയര്‍, പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായുള്ള മത്സരങ്ങളാണ് ആദ്യദിനത്തില്‍ നടന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ വീതം പാലക്കാടും എറണാകുളവും ഒന്നാംസ്ഥാനം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ 21 വര്‍ഷം പഴക്കമുള്ള റെക്കോഡ് ഭേദിച്ച് കോതമംഗലം മാര്‍ബേസിലിന്‍െറ ബിബിന്‍ ജോര്‍ജ് സ്വര്‍ണംനേടി. ഈ വിഭാഗത്തില്‍ ഇടുക്കി ഇരട്ടയാര്‍ സെന്‍റ് തോമസ് എച്ച്.എസ്.എസിലെ ഷെറിന്‍ജോസ് രണ്ടും പാലക്കാട് പറളി എച്ച്.എസ്.എസിന്‍െറ പി.എം. സഞ്ജയ് മൂന്നും സ്ഥാനങ്ങള്‍ നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ സി. ബബിത ഒന്നാമതത്തെി. ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത് മടങ്ങവെ അസുഖം പിടിപെട്ട മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ വിദ്യാര്‍ഥിനി കൂടിയായ എറണാകുളം തേവര സേക്രഡ് എച്ച്.എസ്.എസിലെ പി.ആര്‍. അലീഷക്ക് പക്ഷെ ഇടുക്കി കാല്‍വരിമൗണ്ട് സി.എസ്.എച്ചിലെ സാന്ദ്ര എസ്. നായര്‍ക്ക് പിന്നില്‍ മൂന്നാംസ്ഥാനം മാത്രമേ നേടാനായുള്ളൂ. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേശീയ റെക്കോഡ് ഭേദിച്ച പ്രകടനത്തിലൂടെ എറണാകുളം മാര്‍ബേസിലിന്‍െറ അനുമോള്‍ തമ്പി ഒന്നാമതത്തെിയപ്പോള്‍ പാലക്കാട് കല്ലടി എച്ച്.എസ്.എസിന്‍െറ കെ.ആര്‍. ആതിരക്ക് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇടുക്കി കാല്‍വരി മൗണ്ട് സി.എസ്.എച്ചിലെ അനിത തോമസ് മൂന്നാംസ്ഥാനം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറളി എച്ച്.എസ്.എസിലെ പി.എന്‍. അജിത് റെക്കോഡോടെ ഒന്നാമതത്തെിയപ്പോള്‍ കല്ലടി എച്ച്.എസ്.എസിലെ നികേഷ് നിതില്‍ രണ്ടാംസ്ഥാനം നേടി. മാര്‍ ബേസിലിന്‍െറ അഭിഷേക്മാത്യുവിനായിരുന്നു മൂന്നാംസ്ഥാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.