കോഴിക്കോട്: റാഞ്ചിയില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ ലോങ്ജംപില്‍ വെള്ളി നേടിയ ആല്‍ഫി ലൂക്കോസ് സംസ്ഥാന കായികമേളയില്‍ സ്വര്‍ണനേട്ടത്തിനുടമായി. ചെറിയ വ്യത്യാസത്തിലാണ് റാഞ്ചിയില്‍ സ്വര്‍ണം നഷ്ടമായത്. സായിയുടെ താരമായ തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസ് സ്കൂളിലെ ആല്‍ഫി ലൂക്കോസ് 5.69 ചാടിയാണ് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ സ്വര്‍ണം നേടിയത്. റാഞ്ചിയില്‍ ചാടിയ 5.95 മീറ്റര്‍ ഇവിടെ ആവര്‍ത്തിച്ചിരുന്നെങ്കില്‍ മീറ്റ് റെക്കോഡായിരുന്നു ആല്‍ഫിയെ കാത്തിരുന്നത്. എന്നാല്‍ റാഞ്ചിയിലെ പ്രകടനം പുറത്തെടുക്കാന്‍ ആല്‍ഫിക്കായില്ല. 5.91 മീറ്ററാണ് നിലവിലെ സംസ്ഥാന സ്കൂള്‍ മീറ്റിലെ റെക്കോഡ്. തിങ്കളാഴ്ച ട്രിപ്ള്‍ജംപിലും ആല്‍ഫി മത്സരിക്കുന്നുണ്ട്. കോട്ടയം കുട്ടിയറ മേതിരം പറമ്പില്‍ കെ. ലൂക്കോസിന്‍െറയും സോളി ലൂക്കോസിന്‍െറയും മകളാണ് ആല്‍ഫി. റാഞ്ചിയില്‍ ട്രിപ്പ്ള്‍ ജംപിലും ആല്‍ഫി സ്വര്‍ണംനേടിയിരുന്നു. കഴിഞ്ഞവര്‍ഷം ജില്ലാതലത്തില്‍ ട്രിപ്പ്ളിലും ലോങ്ജംപിലും ഒന്നാമതത്തെിയിരുന്നെങ്കിലും പരിക്കിനെതുടര്‍ന്ന് സംസ്ഥാന മീറ്റില്‍ പങ്കെടുക്കാനായില്ല. സംസ്ഥാന ജൂനിയര്‍ അമ്വച്ചര്‍ മീറ്റിലും, സൗത്സോണ്‍ മീറ്റിലും ലോങ്ജംപില്‍ സ്വര്‍ണംനേടി. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ ചിറ്റൂര്‍ ജി.വി.ജി.എച്ച്.എസ്.എസിലെ രുക്മ ഉദയന്‍ വെള്ളിയും മലപ്പുറം പരിയാപുരം സെന്‍റ്മേരീസ് എച്ച്.എസ്.എസിലെ ഡിഫ്ന ജോസ് വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.