വേഗതാരങ്ങളെ ഇന്നറിയാം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയിലെ വേഗ താരങ്ങളെ കണ്ടത്തെുന്നതിനുള്ള 100 മീ. ഓട്ടമത്സരങ്ങള്‍ ഇന്ന് നടക്കും. വാശിയേറിയ പോരാട്ടമാകും എല്ലാവിഭാഗങ്ങളിലും ഈ ഇനത്തിലുണ്ടാകുകയെന്ന് വ്യക്തം. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്‍െറ കെ.ടി. ആദിത്യ, ടി. സൂര്യമോള്‍, സബ്ജൂനിയര്‍ വിഭാഗത്തില്‍ കെ. അഫ്ല, എല്‍ഗ തോമസ്, സീനിയര്‍ വിഭാഗത്തില്‍ ജിസ്ന മാത്യു, ഷഹര്‍ബാന സിദ്ദിഖ്, എറണാകുളത്തിന്‍െറ ശില്‍പ ശശി, ജോസ്മ ജോര്‍ജ്, സീനിയര്‍ ആണ്‍കുട്ടികളില്‍ എന്‍.എസ്. അഭിജിത്ത്, കെ.എസ്. പ്രണവ്, പാലക്കാടിന്‍െറ ടി.പി. അമല്‍, പി.എസ്. അഖില്‍ എന്നിവരെല്ലാം വേഗമേറിയ താരങ്ങളാകാനുള്ള ഒരുക്കത്തിലാണ്. വൈകീട്ട് മൂന്നരമുതലാണ് 100 മീ. ഫൈനല്‍ മത്സരങ്ങള്‍.


രണ്ടാംദിനം 22 ഫൈനല്‍
സീനിയര്‍ ബോയ്സ്: 5000 മീ. നടത്തം, ഷോട്ട്പുട്ട്, 100 മീ., 400 മീ. ഹര്‍ഡ്ല്‍സ്, സീനിയര്‍ ഗേള്‍സ്: 5000 മീ. നടത്തം, 5000 മീ., പോള്‍വാള്‍ട്ട്, ഷോട്ട്പുട്ട്, 100 മീ., 400 മീ. ഹര്‍ഡ്ല്‍സ്, ജൂനിയര്‍ ബോയ്സ്: ഹൈജംപ്, ഡിസ്കസ് ത്രോ, 100 മീ., ജൂനിയര്‍ ഗേള്‍സ്: ഡിസ്കസ് ത്രോ, ലോങ്ജംപ്, പോള്‍വാള്‍ട്ട്, 100 മീ., സബ് ജൂനിയര്‍ ബോയ്സ്: 100 മീ., ഡിസ്കസ് ത്രോ, സബ് ജൂനിയര്‍ ഗേള്‍സ്:  ഡിസ്കസ് ത്രോ, ഹൈജംപ്, 100 മീ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT