?????? ??.???. 100 ???????? ???????? ????????, ??????? ???????? ?????.???.??? ?????????

സ്‌കൂള്‍ കായിക മേള: പ്രണവും ജിസ്‌ന മാത്യുവും വേഗമേറിയ താരങ്ങള്‍

കോഴിക്കോട്: ഫിനിഷിങ് ലൈനില്‍ സ്പ്രിന്‍റ് റാണി പി.ടി. ഉഷ. ഒപ്പമോടാന്‍ ഉഷയുടെ മറ്റൊരു ശിഷ്യ ഷഹര്‍ബാന്‍ സിദ്ദീഖും. വെടിമുഴങ്ങിയാല്‍ പിന്നില്‍ ആളുണ്ടെന്ന ഉറപ്പില്‍ കുതിച്ചുപായണമെന്ന ഗുരുവിന്‍െറ ഉപദേശം ജിസ്ന തെറ്റിച്ചില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ പോരാട്ടം അവസാനിച്ചപ്പോള്‍ എട്ടു വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ജിസ്ന മാത്യു കൗമാര കായികമേളയിലെ അതിവേഗക്കാരിയായി മാറി. ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ ചെമ്പട്ടുവിരിച്ച സിന്തറ്റിക് ട്രാക്കില്‍ 12.08 സെക്കന്‍ഡില്‍ ഉജ്ജ്വല ഫിനിഷിങ്ങുമായി ജിസ്ന ക്രോസ്ലൈന്‍ ഭേദിച്ചപ്പോള്‍ പഴങ്കഥയായത് ഉഷയുടെതന്നെ ശിഷ്യ സി. ശില്‍പ 2007ല്‍ സ്ഥാപിച്ച 12.10 സെക്കന്‍ഡ് എന്ന റെക്കോഡ്.
 

ജിസ്‌ന മാത്യു
 

ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ചെമ്പട്ടുവിരിച്ച ട്രാക്കിന്‍െറ മുഴുവന്‍ ആനുകൂല്യവും പൊന്‍കാലില്‍ ആവാഹിച്ചുകൊണ്ടായിരുന്നു ജിസ്നയുടെ കുതിപ്പ്. സഹപാഠി ഷഹര്‍ബാന 12.46 സെക്കന്‍ഡിലും  കൊല്ലം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ പി.ഒ. സയന 12.64 സെക്കന്‍ഡിലും രണ്ടും മൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി പൂവമ്പായി എ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായ ജിസ്നയുടെ രണ്ടാം സ്വര്‍ണമാണിത്. ആദ്യ ദിനം 400 മീറ്ററിലും ദേശീയതാരം ഒന്നാമതത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ 100, 200, 400 മീറ്ററിലൂടെ ട്രിപ്ള്‍ സ്വര്‍ണമണിഞ്ഞു. സംസ്ഥാന റെക്കോഡ് ഭേദിച്ചുവെങ്കിലും തന്‍െറ മികച്ച സമയമായ (12.03 സെ.) മറികടക്കാനാകാത്തതിന്‍െറ വേദന ജിസ്ന പങ്കുവെച്ചു.

ആണ്‍കുട്ടികളില്‍ 10.84 സെക്കന്‍ഡില്‍ ഓടിയത്തെി കോതമംഗലം സെന്‍റ് ജോര്‍ജിന്‍െറ കെ.എസ്. പ്രണവ് അതിവേഗക്കാരനായി മാറി. പ്രണവിന്‍െറ ആദ്യ വ്യക്തിഗത സ്വര്‍ണനേട്ടംകൂടിയാണിത്. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ അശ്വിന്‍ സണ്ണി (10.87 സെ) ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് പ്രണവ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ പി.എസ്. സനീഷ് (11.18) മൂന്നാംസ്ഥാനവും നേടി.

ജൂനിയറില്‍ അഞ്ജലിയും അമലും
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ പി.ഡി. അഞ്ജലിയും (12.68 സെ) ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി എച്ച്.എസ്.എസിലെ ടി.പി. അമലും (11.29 സെ) വേഗമേറിയ താരങ്ങളായി.  മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ പി.പി. ഫാത്തിമ രണ്ടും (12.72 സെ) എറണാകുളം പെരുമനൂര്‍ സെന്‍റ് തോമസ് ഗേള്‍സ് എച്ച്.എസിലെ ലിനറ്റ് ജോര്‍ജ് മൂന്നും (12.79) സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളില്‍ മൂന്നാംസ്വര്‍ണം തേടിയിറങ്ങിയ എറണാകുളം മാര്‍ബേസിലിന്‍െറ എം.കെ. ശ്രീനാഥിനെ (11.35) രണ്ടാംസ്ഥാനത്തേക്ക് തള്ളിയാണ് പി.ജി. മനോജിന്‍െറ ശിഷ്യന്‍ ഒന്നാമനായത്. മലപ്പുറം ഐഡിയല്‍ ഇ.എച്ച്.എസ്.എസിന്‍െറ മെഹ്ദീന്‍ നൂറുദ്ദീന്‍(11.36 സെ) മൂന്നാംസ്ഥാനം നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ കൊല്ലം സായിയുടെ അലന്‍ ചാര്‍ളി ചെറിയാനും (12.19) എറണാകുളം പെരുമാനൂര്‍ സെന്‍റ് തോമസ് ജി.എച്ച്.എസിലെ ഗൗരിനന്ദനയുമാണ്  (13.44 സെ) വേഗമേറിയ താരങ്ങള്‍. തിരുവനന്തപുരം സായിയുടെ എം.എസ്. അഞ്ജന രണ്ടും ഭരണങ്ങ്യാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ടോമി മൂന്നും സ്ഥാനങ്ങള്‍ നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.