കോഴിക്കോട്: സീനിയര്‍ ബോയ്സ് 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലെ സ്വര്‍ണം മൂന്നാം തവണയും മലപ്പുറത്തെ സര്‍ക്കാര്‍ വിദ്യാലയമായ തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്. 53.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എ. റാഷിദാണ് ഒന്നാമനായത്. നിലവിലെ റെക്കോഡിനൊപ്പമത്തെുകയും ചെയ്തു. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസിലെ മുഹമ്മദ് അനസും മലപ്പുറത്തെ തന്നെ പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ ഒ. മുഹമ്മദ് സല്‍മാനും തുടര്‍ന്നുള്ള സ്ഥാനങ്ങളിലത്തെി.
2013ലും ’14ലും തവനൂര്‍ സ്കൂളിലെ എം.പി. ജാബിറിനായിരുന്നു സ്വര്‍ണം. ദേശീയ മീറ്റിലും ജാബിര്‍ ഒന്നാമനായിട്ടുണ്ട്. എം.വി. അജയന്‍ നേതൃത്വം നല്‍കുന്ന ദെയ്റ സ്പോര്‍ട്സ് അക്കാദമിയുടെ താരങ്ങളാണ് ഇരുവരും. ഇക്കുറി ദേശീയ ജൂനിയര്‍ മീറ്റില്‍ ലീഡ് ചെയ്യവെ ഹര്‍ഡ്ല്‍ തട്ടി വീണുപോയതോടെ റാഷിദിന് മെഡല്‍ നഷ്ടമാവുകയായിരുന്നു. പരേതനായ എടപ്പാള്‍ ആലത്തൂര്‍ ആലിമുഹമ്മദ്-റുഖിയ ദമ്പതികളുടെ മകനാണ് റാഷിദ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സി.എസ്.എച്ചിലെ പി.ഒ. സയനയും (1:02.51 മിനിറ്റ്) അബിഗെയ്ല്‍ ആരോഗ്യനാഥനും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. കോതമംഗലം സെന്‍റ് ജോര്‍ജിലെ വിനിത ബാബുവിനാണ് വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.