കോഴിക്കോട്: സബ്ജൂനിയര്‍ ഹൈജംപില്‍ കാല്‍നൂറ്റാണ്ടുമുമ്പ് പാലാ സെന്‍റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസിലെ ബി. രശ്മി സ്ഥാപിച്ച 1.56 മീറ്ററിന്‍െറ റെക്കോഡ് വര്‍ഷങ്ങള്‍ക്കിപ്പുറം പാലക്കാട് പറളി എച്ച്.എസ്.എസിലെ വി. ജ്യോതിഷ ചാടിക്കടക്കുമ്പോള്‍ 59ാം സ്കൂള്‍ കായികമേളയില്‍ എഴുതിച്ചേര്‍ത്തത് പുതിയ അധ്യായം. ചുമട്ടുതൊഴിലാളിയായ അച്ഛനുള്ള സമ്മാനമായിരുന്നു ജ്യോതിഷയുടെ സുവര്‍ണ നേട്ടം. രണ്ട് സെന്‍റിമീറ്റര്‍ കൂടുതല്‍ ചാടി ദേശീയ റെക്കോഡിനൊപ്പമത്തൊന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നാമത്തെ അവസരത്തിലാണ് ജ്യോതിഷ റെക്കോഡ് ഉയരം താണ്ടിയത്. സ്വര്‍ണം നേടിയ ജ്യോതിഷയുടെ ചിരിക്കുന്ന മുഖം ഫ്രെയിമിലാക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാര്‍ പാടുപെട്ടു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അച്ഛന്‍ വാസുദേവന്‍ കൊളപ്പുള്ളിയില്‍ ചുമടെടുത്താണ് മൂന്നു പെണ്‍മക്കളെ നോക്കുന്നത്. അമ്മ ശശികലയും കൂലിപ്പണിക്ക് പോകും. ദാരിദ്ര്യത്തിനിടയിലും ഓടിട്ട ചെറിയവീട്ടില്‍ ബുദ്ധിമുട്ടറിയിക്കാതെയാണ് ഈ അച്ഛന്‍ മക്കളെ വളര്‍ത്തുന്നത്. നേട്ടങ്ങളില്‍ മതിമറക്കാതെ മുന്നേറാനുള്ള വഴി തേടുകയാണ് പറളിയുടെ പൊന്‍താരം.
ജ്യോതിഷയിലെ താരത്തെ കണ്ടത്തെിയ പറളി സ്കൂളിലെ കായികാധ്യാപകന്‍ പി.ജി. മനോജിനും പിന്തുണ നല്‍കുന്ന സ്കൂള്‍ അധികൃതര്‍ക്കുമാണ് ജ്യോതിഷയുടെ നന്ദി; പിന്നെ കുടുംബത്തിനും. 80 മീറ്റര്‍ ഹര്‍ഡ്ല്‍സ്, 4x100 റിലേ എന്നിവയിലും ജ്യോതിഷ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഹൈജംപില്‍ ഒന്നാമതായിരുന്നു ജ്യോതിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.