കോഴിക്കോട്: 1994ല്‍ തൊടുപുഴയില്‍ നടന്ന ഇടുക്കി ജില്ലാ സ്കൂള്‍ കായികമേള. സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തില്‍ മുട്ടം ഗവ. ഹൈസ്കൂളിലെ പ്രീജ ശ്രീധരന്‍ മത്സരിക്കുന്നു. പ്രധാന എതിരാളിയായി ഇതേ സ്കൂളിലെ വി.വി. മിനിയും. ഒന്നാം സ്ഥാനത്തേക്ക് കുതിക്കവെ ഫിനിഷിങ് ലൈനിന് തൊട്ടടുത്തുവെച്ച് പ്രീജ ശ്രീധരന്‍ വീണുപോയി. മിനിക്ക് ഒന്നാം സ്ഥാനം. ആ വീഴ്ചയായിരിക്കാം ഒരുപക്ഷേ പ്രീജയെ ദീര്‍ഘദൂര ഓട്ടത്തിലത്തെിച്ചത്. സ്കൂളിലെ കായികാധ്യാപകനായിരുന്ന പി.ആര്‍. രണേന്ദ്രന്‍ പ്രീജയെ സാക്ഷിയാക്കി കഥ തുടരുന്നു:
’94ന്‍െറ നഷ്ടം പ്രീജ നികത്തിയിതിങ്ങനെ
1994ലെ സംസ്ഥാന മീറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലായിരുന്നു. മിനി 600 മീറ്ററില്‍ ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനത്തോടെ ഒന്നാമതത്തെി, 400 മീറ്ററില്‍ സ്വര്‍ണവും. അന്നൊക്കെ ഒന്നാം സ്ഥാനക്കാര്‍ക്കുമാത്രമേ സംസ്ഥാനതലത്തിലേക്ക് പ്രവേശമുള്ളൂ. പ്രീജയാണ് ഇവിടെ പങ്കെടുത്തിരുന്നതെങ്കില്‍ ഒരുപക്ഷേ ആ ചരിത്രവും സ്വര്‍ണവും ഇവരുടെ പേരിലായേനെ. അതോടെ മധ്യദൂര ഇനങ്ങളില്‍തന്നെ പ്രീജ ശ്രദ്ധകേന്ദ്രീകരിക്കാനും സാധ്യതയുണ്ടായിരുന്നു. ഒരു വീഴ്ച രാജ്യത്തിനുതന്നെ വലിയൊരു താരത്തെ സമ്മാനിക്കുകയായിരുന്നിരിക്കാം.
ദീര്‍ഘദൂര ഇനങ്ങളിലേക്ക് മാറിയ പ്രീജ പിന്നീട് 5000 മീറ്ററിലും 10,000ത്തിലും വാഴുകയായിരുന്നു. 2010ലെ ഗ്വാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ 10,000ത്തില്‍ സ്വര്‍ണവും 5000ത്തില്‍ വെള്ളിയും ഇന്ത്യക്കായി നേടാനും ഇവര്‍ക്കായി. അഞ്ചു വര്‍ഷം മുമ്പ് രണ്ടിനങ്ങളിലും ഇവര്‍ കുറിച്ച ദേശീയ റെക്കോഡും തുടരുന്നു. രാജാക്കാട് ഗവ. ഹൈസ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കവെയാണ് പ്രീജ ശ്രീധരനെന്ന അഭിമാനതാരത്തെ ഇവിടത്തെ അധ്യാപകനായിരുന്ന രണേന്ദ്രന്‍ കണ്ടത്തെുന്നത്. അത് പ്രീജയുടെ ജീവിതത്തില്‍ വഴിത്തിരിവായി. മുട്ടത്തേക്ക് സ്ഥലംമാറുമ്പോള്‍ പ്രീജയെയും രണേന്ദ്രന്‍ കൂടെ കൂട്ടി.
’94നുശേഷം രണേന്ദ്രന്‍ വീണ്ടും വന്നതെന്തിന്?
മെഡിക്കല്‍ കോളജ് മൈതാനത്ത് അവസാനമായി സംസ്ഥാന സ്കൂള്‍ മീറ്റ് നടന്നതും 1994ലാണ്. ഈ ഗ്രൗണ്ടുമായി രണേന്ദ്രന് വൈകാരിക ബന്ധം ഏറെയുണ്ട്. മുട്ടം സ്കൂളിന്‍െറ ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത നേട്ടം അന്നുണ്ടായി. ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം ഉള്‍പ്പെടെ അഞ്ച് സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളില്‍ ബിന്ദു മാത്യുവിന് 5000, 3000, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ സ്വര്‍ണം. 5000ത്തിലും 3000ത്തിലും സംസ്ഥാന റെക്കോഡും ഇവര്‍ സ്വന്തമാക്കി. ഒപ്പം മിനിയുടെ വക ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം ഉള്‍പ്പെടെ രണ്ട് സ്വര്‍ണവും.
1980കളുടെ ആദ്യത്തില്‍ കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ സെന്‍ററില്‍ വിദ്യാര്‍ഥിയായിരുന്നു രണേന്ദ്രന്‍. അന്ന് സ്ഥിരമായി പ്രാക്ടിസ് ചെയ്തിരുന്നതും ഇതേ മൈതാനത്തായിരുന്നു. അമച്വര്‍ മീറ്റില്‍ 800ലും 1500ലും ഒന്നാമതത്തെി. ഈ രണ്ട് സൗഭാഗ്യങ്ങള്‍ക്കും സാക്ഷിയായ ഗ്രൗണ്ടില്‍ പില്‍ക്കാലത്ത് വന്ന സിന്തറ്റിക് ട്രാക്കില്‍ പുതുതലമുറയിലെ താരങ്ങള്‍ മത്സരിക്കുമ്പോള്‍ വരാതിരിക്കുന്നതെങ്ങനെയെന്ന് രണേന്ദ്രന്‍ ചോദിക്കുന്നു. പിന്നീട് വിവിധ സ്കൂളുകളില്‍ സേവനം ചെയ്തശേഷം ഇദ്ദേഹം ഏതാനും വര്‍ഷം മുമ്പ് വിരമിച്ചു.
’94ന്‍െറ റെക്കോഡ് കാത്തിരുന്നത് ഈ ബിബിനെ
1994ലെ മീറ്റില്‍ സീനിയര്‍ ബോയ്സ് 5000 മീറ്ററില്‍ ഇടുക്കി കാല്‍വരിമൗണ്ട് സി.എച്ച്.എസിലെ ടി.എന്‍. ഷാജി സ്ഥാപിച്ച റെക്കോഡ് 21 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം തകര്‍ന്നു. കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ ബിബിന്‍ ജോര്‍ജാണ് ഇനി ഇതിന്‍െറ അവകാശി. 15.16.10 മിനിറ്റിന്‍െറ റെക്കോഡാണ് ബിബിന്‍ 15.08.80 മിനിറ്റിന്‍െറ പുതിയ സമയംകൊണ്ട് മാറ്റിയെഴുതിയത്. കഠിനാധ്വാനത്തിലൂടെ 12 മിനിറ്റിലേക്ക് എത്താന്‍ ശ്രമിക്കണമെന്ന് പ്രീജയുടെ ഉപദേശം.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായി ഇയ്യിടെ തെരഞ്ഞെടുക്കപ്പെട്ട പ്രീജയോട് ബിബിനും കോച്ച് ഷിബി മാത്യുവിനും പറയാനുണ്ടായിരുന്നത് ദീര്‍ഘദൂര ഓട്ടക്കാരുടെ പ്രശ്നങ്ങളായിരുന്നു. മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയ്നിങ് സെന്‍ററില്‍ പരിശീലനത്തിന് ഇടക്ക് പോകാറുണ്ട്. പക്ഷേ, വേണ്ടത്ര സൗകര്യങ്ങളില്ല. ഊട്ടിയിലോ മറ്റോ പോയി പരിശീലനം നടത്തേണ്ട അവസ്ഥയാണ്.
ഇതിനായി വന്‍തുക ചെലവുവരും. മൂന്നാറിലെ കാര്യങ്ങള്‍ നേരിട്ട് അറിയാവുന്നതാണെന്ന് പറഞ്ഞ പ്രീജ അവിടെ മികച്ച സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാമെന്ന് ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.