എറണാകുളം മുന്നില്‍

കോഴിക്കോട്: മിന്നല്‍ പിണര്‍ വേഗത്തില്‍ ചെറു ദൂരം കുതിച്ചത്തെിയ ഓട്ടക്കാരും ആകാശദൂരങ്ങള്‍ പുതിയ ഉയരം താണ്ടി മറികടന്ന ചാട്ടക്കാരും 59 ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനം  ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ ട്രാക്കും ഫീല്‍ഡും വാണു. ഗുരുവിന്‍െറ പാതയില്‍ ട്രാക്കിലെ വേഗം കൂടിയ  ഓട്ടക്കാരിയായ  ഉഷാ സ്കൂളിലെ ജിസ്ന മാത്യുവും   പോള്‍ വാള്‍ട്ടില്‍ വെല്ലുവിളികളില്ലാതെ ചാടിയ  ഭരണങ്ങാനം എച്ച്.എസിലെ മരിയ ജയ്സണും കുമരംപുത്തൂരിലെ നിവ്യ ആന്‍റണിയും  താരമായി നിറഞ്ഞ ഞായറാഴ്ച പിറന്നത് അഞ്ചു റെക്കോഡുകള്‍. ജിസ്ന  റെക്കോഡ് ഡബ്ളിലേക്ക്  ഓടിയത്തെിയപ്പോള്‍ മരിയയും നിവ്യയും ദേശീയ റെക്കോഡിനെ വെല്ലുന്ന മികവിലാണ് പുതിയ ഉയരം കുറിച്ചത്. സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ   ഡിസ്കസ് ത്രോയില്‍   നാട്ടിക ഫിഷറീസ് സ്കൂളിലെ പി.അതുല്യയും പറളിയുടെ ഹൈജംപില്‍ വി. ജ്യോതിഷയും പുതിയ ദൂരം താണ്ടി റെക്കോഡ് പുസ്തകത്തില്‍ ഇടം പിടിച്ചു. കാല്‍നൂറ്റാണ്ട് പഴക്കമുള്ള റെക്കോഡ് ഉയരമാണ് ജ്യോതിഷ മറികടന്നത്. ഇതോടെ മീറ്റില്‍ പിറന്ന റെക്കോഡുകളുടെ എണ്ണം 11 ആയി. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ തവനൂര്‍ കെ.എം.ജി.എച്ച്.എസിലെ എ. റാഷിദ് സംസ്ഥാന റെക്കോഡിനൊപ്പമത്തെിയ സമയവും കുറിച്ചു.
 കൗമാര കേരളത്തെ കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കാനത്തെിയ ജനസഞ്ചയത്തെ ത്രസിപ്പിച്ച വേഗപോരാട്ടം കണ്ട  ഒഴിവ് ദിനത്തിലും എറണാകുളം  മുന്നേറി. ആകെ  40 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍  നിലവിലെ ചാമ്പ്യന്മാര്‍ക്ക് 10 സ്വര്‍ണവും 15 വെള്ളിയും 10 വെങ്കലവുമായി 105  പോയന്‍റായി. തൊട്ടടുത്ത പാലക്കാടിന് ഒമ്പത് സ്വര്‍ണവും എട്ടു വെള്ളിയും ഏഴുവെങ്കലവുമായി  ഇതുവരെ 76  പോയന്‍റ ്. ഈ മീറ്റില്‍ അട്ടിമറി വിജയങ്ങള്‍ കൊയ്യുമെന്ന് പ്രവചിക്കപ്പെട്ട ആതിഥേയര്‍ 48 പോയന്‍ുമായി മൂന്നാമതാണ്.
സമ്പാദ്യം ഏഴു സ്വര്‍ണവും മൂന്ന് വെള്ളിയും നാലു വെങ്കലവും. ചാമ്പ്യന്‍ സ്കൂള്‍ പട്ടം  ആര്‍ക്കെന്ന പോരാട്ടം ഇത്തവണയും കനക്കും. കഴിഞ്ഞ വര്‍ഷം ഒരു പോയന്‍റിന് കിരീടം നഷ്ടമായ കോതമംഗലം മാര്‍ ബേസില്‍ 50 പോയന്‍റുമായി മുന്നില്‍ നില്‍ക്കുന്നു.അഞ്ച് സ്വര്‍ണവും ഏഴു വെള്ളിയും നാലു വെങ്കലവുമാണ് അവരുടെ  കൊട്ടയില്‍. ആറു സ്വര്‍ണവും രണ്ടു  വെള്ളിയും നാലുവെങ്കലവുമായി  40  പോയന്‍റുമായി പറളിയാണ് രണ്ടാമത്. കുമരംപുത്തുരിനും (23) പുവമ്പായി സ്കൂളിനും (21)പിന്നില്‍ നിലവിലെ ജേതാക്കളായ കോതമംഗലം സെന്‍റ് ജോര്‍ജ് 20 പോയന്‍റുമായി അഞ്ചാമത് തുടരുന്നു. ഒറ്റ സ്വര്‍ണമാണ് ഇതു വരെ അവരുടെ പട്ടികയിലുള്ളത്.ആദ്യ ദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ദേശീയ റെക്കോഡിനെ വെല്ലുന്ന മികവുമായി ഓടിയത്തെിയ ജിസ്ന ഇന്നലെ 100 മീറ്റര്‍ 12.08 സെക്കന്‍റില്‍ ഓട്ടം തീര്‍ത്ത് തന്‍െറ മുന്‍ഗാമിയായ സി.ശില്‍പ കുറിച്ച സമയമാണ് തിരുത്തിയത്. കേരളത്തിന്‍െറ ആകാശപറവയായ മരിയ 3.42 മീറ്റര്‍ ഉയരം മറികടന്ന് 2008 ല്‍ സെന്‍റ് ജോര്‍ജിലെ രേഷ്മ രവീന്ദ്രന്‍  സൃഷ്ടിച്ച ഉയരം തിരുത്തിയത് സ്വന്തം പേരിലെ ദേശീയ മീറ്റ് റെക്കോഡും പിന്നിലാക്കും വിധമായിരുന്നു. നിവ്യ ആന്‍റണി സ്വന്തം മീറ്റ് റെക്കോഡ് മറികടക്കുമ്പോഴും ദേശീയ തലത്തിലെ മികവിന്‍െറ അളവ് പിറകോട്ട് പോയി.
സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ ആദ്യ ദിനം വിജയപീഠം കയറിയ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യു സ്വര്‍ണ നേട്ടത്തിലേക്ക്   ഡിസ്കെറിഞ്ഞത് ഇരട്ട നേട്ടക്കാരില്‍ ഇടം പിടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT