?????? ?????

സ്കൂൾ കായികമേള: അനുമോൾക്കും ബിബിനും അജിത്തിനും ഇരട്ട സ്വർണം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാം ദിവസം സി.ടി നിധീഷിന് റെക്കോഡോടെ സ്വർണം. ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിലാണ് നിധീഷിന്‍റെ സ്വർണ നേട്ടം. പാലക്കാട് പറളി എച്ച്.എസിലെ വിദ്യാർഥിയാണ്.

23 മിനിറ്റ് 04.96 സെക്കൻഡിലാണ് നിധീഷ് റെക്കോർഡിട്ടത്. നെല്ലിപ്പോയി സ്കൂളിലെ സുജിത്ത് 2012ൽ കുറിച്ച 23 മിനിറ്റ് 19.48 സെക്കൻഡ് റെക്കോർഡ് ആണ് നിധീഷ് തകർത്തത്. പറളിയുടെ പി.കെ നിശാന്ത് വെള്ളിയും  മലപ്പുറം തിരുവായൂർ എച്ച്.എസിലെ പ്രശാന്ത് വെങ്കലവും നേടി.

ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ കോതമംഗലം മാർ ബേസിലിന്‍റെ അനുമോൾ തമ്പി മീറ്റ് റെക്കോർഡോടെ സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ ബിബിൻ ജോർജും ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ പി.എൻ അജിത്തും സ്വർണം നേടി. കായികമേളയിൽ അനുമോളും ബിബിനും അജിത്തും നേടുന്ന രണ്ടാമത്തെ സ്വർണമാണിത്.

സീനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ അബിത മേരി മാനുവൽ സ്വർണം കരസ്ഥമാക്കി. കോമൺവെൽത്ത് യൂത്ത് ഗെയിംസ് മെഡൽ ജേതാവാണ് അബിത. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ പാലക്കാടിന്‍റെ സാന്ദ്ര സുരേന്ദ്രൻ സ്വർണം നേടി. പാലക്കാട് കല്ലടി സ്കൂൾ വിദ്യാർഥിയാണ്.

മെഡൽപട്ടികയിൽ എറണാകുളം-123, പാലക്കാട്-112, കോഴിക്കോട്-54 പോയിന്‍റുകളുമായി മുന്നേറുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.