?????? ??.???. ???????? ?????? ????????? ?????.???.??? ???????????, ???????

അജയ്യനായി അനന്തു


കോഴിക്കോട്: റെക്കോഡിലേക്ക് ചാടാനായില്ളെങ്കിലും അജയ്യനായാണ് കെ.എസ്. അനന്തു മടങ്ങിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയായ അനന്തുവില്‍നിന്ന് റെക്കോഡ് ചാട്ടം പ്രതീക്ഷിച്ചാണ് എല്ലാവരും കണ്ണുനട്ടത്.
കരിയറില്‍ 2.07 മീറ്റര്‍ വരെ ചാടിയിട്ടുള്ള അനന്തു 2011ല്‍ സ്വന്തം സ്കൂളിലെ ശ്രീനിത്ത് മോഹന്‍െറ 2.06 മീറ്ററിന്‍െറ റെക്കോഡ് മറികടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അനന്തുവിനെ ഭാഗ്യം തുണച്ചില്ല. ശ്രമങ്ങള്‍ 1.97ല്‍ അവസാനിച്ചു. 1.97 മീറ്റര്‍ ചാടിയശേഷം 2.02 മീറ്റര്‍ ശ്രമിക്കുന്നതിനിടെയാണ് പിഴച്ചത്. മൂന്ന് അവസരങ്ങളും ക്ളിയര്‍ ചെയ്യാനായില്ല. ഒരു മാസം മുമ്പ് നടന്ന സംസ്ഥാന ജൂനിയര്‍ അമച്വര്‍ മീറ്റില്‍ 2.05 മീറ്റര്‍ അനന്തു ചാടിയിരുന്നു. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2.00 മീറ്റര്‍ ചാടിയാണ് അനന്തു ഒന്നാമതത്തെിയത്. അതേ വര്‍ഷം ദേശീയ കായികമേളയില്‍ 2.07 ചാടി വെള്ളിമെഡല്‍ നേടിയിരുന്നു. അനന്തുവിന്‍െറ കരിയറിലെ ബെസ്റ്റ് പെര്‍ഫോന്‍സായിരുന്നു അത്. 2013ലെ കായികമേളയില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ 1.89 ചാടി റെക്കോഡ് കുറിച്ചു. അതേ വര്‍ഷം ദേശീയ സ്കൂള്‍ കായികമേളയിലും 1.89 മീറ്ററിന്‍െറ ദേശീയ റെക്കോഡ് സ്ഥാപിച്ചിരുന്നു. സിന്തറ്റിക് മൈതാനത്ത് നല്ല റണ്ണിങ് കിട്ടിയെങ്കിലും ഇത്തവണ ഭാഗ്യംതുണച്ചില്ളെന്ന് പരിശീലകനായ സി.എം. നെല്‍സണ്‍ പറഞ്ഞു. ഗുരുവായൂര്‍ തുരുവല്ലി കെ.ആര്‍. ശശിയുടെയും നിഷയുടെയും മകനാണ് അനന്തു. ഹൈജംപില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് നേട്ടങ്ങള്‍ വാരിക്കൂട്ടുന്ന അനന്തുവിന്‍െറ ഉയര്‍ച്ചയില്‍ ഗുരുവായൂരില്‍ ഓട്ടോ ഡ്രൈവറായ പിതാവ് ശശിയും അഭിമാനിക്കുകയാണ്. ചേച്ചി ഐശ്വര്യ പ്ളസ് ടു വിദ്യാര്‍ഥിയാണ്. കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ റിജു വര്‍ഗീസ് 1.90 മീറ്റര്‍ ചാടി വെള്ളി നേടി. കൊടുവള്ളി ഗവ. എച്ച്.എസ്.എസിലെ മുഹമ്മദ് ഹിഷാമിനാണ് (1.84 മീറ്റര്‍) വെങ്കലം. അനന്തുവിനൊപ്പം ശ്രീകൃഷ്ണ എച്ച്.എസ്.എസിലുള്ള മറ്റൊരു അനന്തുവും മത്സരിച്ചിരുന്നു. പരിശീലകന്‍ നെല്‍സണ്‍ ‘കുഞ്ഞനന്തു’ എന്നുവിളിക്കുന്ന സി.ആര്‍. അനന്തു 1.80 മീറ്റര്‍ ചാടി നാലം സ്ഥാനവും നേടി. രണ്ട് അനന്തുമാരും ഒരുമിച്ചാണ് പരിശീലനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.