??????? ???????? ???????? ????? ????????? ??????????? ???????? ???????????????? ???????????????? ????? ??????????????? ??. ????? ???????????????

ഓര്‍മകളുടെ ട്രാക്കില്‍ ഒരപൂര്‍വസംഗമം

 


കോഴിക്കോട്: 35 വര്‍ഷത്തെ ഓര്‍മകള്‍ക്ക് മണ്‍ ട്രാക്കില്‍നിന്ന് സിന്തറ്റിക് ട്രാക്കിലേക്കുള്ള മാറ്റത്തിന്‍െറ ദൂരമുണ്ട്. എങ്കിലും, കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ ചുവന്ന ട്രാക്കുകള്‍ കാണുമ്പോള്‍ പ്രായം ഓടിമറയുന്നു. സ്പൈക്കണിഞ്ഞ് സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ ഒരിക്കല്‍കൂടി വെടിമുഴക്കത്തിനായി കാതോര്‍ക്കാന്‍ കോഴിക്കോടിന്‍െറ ഈ പഴയപുലിക്കുട്ടികളുടെ മനസ്സും കൊതിക്കുന്നു. 59ാമത് സംസ്ഥാന സ്കൂള്‍ കായികമേള തകൃതിയാവുമ്പോള്‍ ട്രാക്കില്‍ ഒഫിഷ്യലുകളായും വേലിക്കെട്ടിനുപുറത്ത് തങ്ങളുടെ ഇളം പിന്മുറക്കാര്‍ക്ക് കൈയടിച്ച് പ്രോത്സാഹനം നല്‍കാനുമായി ഇവരത്തെുമ്പോള്‍ കനലൊടുങ്ങാത്ത കായിക ആവേശവും നിറയുകയാണ്.
ദേവഗിരി കോളജില്‍നിന്ന് കോഴിക്കോട് സര്‍വകലാശാലയിലും അഖിലേന്ത്യാ സര്‍വകലാശാലയിലും ചാമ്പ്യന്മാരായി ദേശീയതാരങ്ങളായി പേരെടുത്ത ഒരുപിടി മുന്‍ അത്ലറ്റുകളാണ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ചോരാത്ത കായികാവേശവുമായത്തെുന്നത്.
സ്കൂള്‍ മീറ്റിന് കൊടിയേറുന്നതിന് തലേദിവസം തങ്ങളുടെ കുതിപ്പിന് മണ്ണൊരുക്കിയ ട്രാക്കിന് ചുറ്റും ദേവഗിരി കോളജിന്‍െറ പഴയ സുവര്‍ണതാരങ്ങള്‍ ഒന്നിച്ചുകൂടി. 1970 മുതല്‍ 1985 വരെ വിവിധ ബാച്ചുകളിലായി പഠിച്ചിറങ്ങിയ 16 കായികതാരങ്ങളായിരുന്നു തങ്ങളുടെ പഴയകലാലയത്തിന്‍െറ തിരുമുറ്റം മറ്റൊരു കായികമേളക്ക് സാക്ഷ്യമാവുമ്പോള്‍ ഓര്‍മവട്ടവുമായത്തെിയത്. മുന്‍ ഇന്ത്യന്‍ വോളിടീമംഗവും പരിശീലകനുമായിരുന്ന റിട്ട. ഐ.ജി ജോസ് ജോര്‍ജ്, മുന്‍ ഡെക്കാത്ലണ്‍ ദേശീയ ചാമ്പ്യന്‍ കൂടിയായ ടോം ജോസഫ്, ട്രിപ്പ്ള്‍ ജംപില്‍ നിരവധി വര്‍ഷം ഇന്‍റര്‍വാഴ്സിറ്റി ചാമ്പ്യനും ദേവഗിരി കോളജ് റിട്ട. അധ്യാപകനുമായ പി.എം. ആന്‍റണി, മധ്യദൂര ഇനങ്ങളില്‍ സര്‍വകലാശാലാ-സംസ്ഥാന ചാമ്പ്യനായ പി.കെ. അബ്ദുല്‍ ബഷീര്‍ തുടങ്ങിയ ആദ്യകാല താരങ്ങളാണ് ഓര്‍മകള്‍ പൊടിതട്ടി കോഴിക്കോടിന്‍െറ ട്രാക്കില്‍ വീണ്ടും ഒന്നിച്ചത്. ദേവഗിരി കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ ഫാ. ജോസ് പൈക്കടയുടെ സാന്നിധ്യത്തിലായിരുന്നു ഈ കൂടിച്ചേരല്‍.
തങ്ങള്‍ ഓടിത്തെളിഞ്ഞ പഴയ മണ്‍ട്രാക് സിന്തറ്റിക്കിന്‍െറ ചെമ്പട്ടണിഞ്ഞപ്പോള്‍ ഇനിയുമൊരു ഓട്ടക്കാരനായി മാറാന്‍ അവര്‍ക്ക് മോഹം. വെറ്ററന്‍ താരമായി ട്രാക്കില്‍ തിരിച്ചത്തെുമെന്ന അവരുടെ ദൃഢനിശ്ചയത്തിനുമുന്നില്‍ പ്രായവും കാലവും ഒരിക്കല്‍കൂടി തോല്‍ക്കുന്നു. സര്‍വകലാശാലാ മീറ്റിന്‍െറ അവസാനദിനത്തില്‍ ഒത്തുചേര്‍ന്നവര്‍ ചാമ്പ്യന്മാര്‍ക്കും, വ്യക്തിഗത ജേതാക്കള്‍ക്കുമുള്ള ട്രോഫികളും സമ്മാനിച്ചു. അടുത്ത ദിവസം സ്കൂള്‍ മേളക്ക് തുടക്കംകുറിച്ചപ്പോഴും ആരാലും തിരിച്ചറിയപ്പെടാതെ അവര്‍ ഗാലറിയുടെ ഓരങ്ങളിലുണ്ടായിരുന്നു.
1982ല്‍, ‘രണ്ടാം മില്‍ഖ’ കെ.കെ. പ്രേമചന്ദ്രനും, അഡില്‍ സുമരിവാലയുമെല്ലാം പോരടിച്ച ദേശീയ ഇന്‍റര്‍ സ്റ്റേറ്റ് മീറ്റില്‍ സ്വാധീനംകുറഞ്ഞ ഒരു കൈയുമായി പി.എം. ആന്‍റണിയും, ടോംജോസഫുമെല്ലാം മത്സരിച്ചത് ഒരിക്കല്‍കൂടി ഓര്‍ത്തെടുത്തു. ഇന്ന് ഒഴിഞ്ഞ ഗാലറിയില്‍ കായികമേള നടക്കുമ്പോള്‍ അന്ന് കോഴിക്കോട്ടെ കായികപ്രേമികള്‍ നെഞ്ചേറ്റിയ ദേശീയ മീറ്റ് ഇന്നലെക്കഴിഞ്ഞപ്പോലെ ഈ പഴയ പടക്കുതിരകളുടെ മനസ്സില്‍ നിറഞ്ഞോടുന്നു. മീറ്റ് രണ്ട് ദിവസം കൂടി ബാക്കിനില്‍ക്കെ, പഴയ കൂട്ടുകാരില്‍ പലരും ഇന്നും നാളെയുമായി സ്റ്റേഡിയത്തിലത്തെും. അവരുടെ ആതിഥേയനായി സ്കൂള്‍ മീറ്റ് ഒഫിഷ്യല്‍ കൂടിയായ പി.എം. ആന്‍റണി നിറഞ്ഞുനില്‍പ്പുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT