???????? ??????? ?????? ?????????? ????????????? ??.????. ??????? (??.??.?????.??? ??????????? ????????)

ഐശ്വര്യക്ക് ഇത് ക്രിസ്മസ് സമ്മാനം


കോഴിക്കോട്: ഇത്തവണ ഐശ്വര്യക്ക് ഡബ്ള്‍ ഹാപ്പി ക്രിസ്മസാണ്. പപ്പയെയും അമ്മയെയും അനിയത്തിയെയും കാണാനും അവധിയാഘോഷിക്കാനും മറയൂരില്‍ വണ്ടിയിറങ്ങുമ്പോള്‍ വിലമതിക്കാനാകാത്ത ക്രിസ്മസ് സമ്മാനങ്ങളാകും ഈ കൊച്ചുമിടുക്കിയുടെ കൈയിലുണ്ടാകുക. ഡബ്ള്‍ റെക്കോഡില്‍ പൊതിഞ്ഞ രണ്ട് തങ്കപ്പതക്കങ്ങള്‍. വെറും റെക്കോഡല്ല, സംസ്ഥാന സ്കൂള്‍ മീറ്റിന്‍െറ ചരിത്രത്തില്‍ തന്നെ അപൂര്‍വമായി ഒരു ദിനത്തില്‍ തന്നെ രണ്ട് റെക്കോഡുകള്‍. അതും ദേശീയ റെക്കോഡിനെ കവച്ചുവെച്ച പ്രകടനത്തിലൂടെ.
തിങ്കളാഴ്ച രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയിലും വൈകീട്ട് നടന്ന ട്രിപ്ള്‍ ജംപിലുമാണ് കോട്ടയം മതിരപ്പള്ളി ജി.വി.എച്ച്.എസിന്‍െറ പി.ആര്‍. ഐശ്വര്യ ചരിത്രമെഴുതിയത്. രണ്ടിലും ദേശീയ റെക്കോഡുകളെ വ്യക്തമായി പിന്നിലാക്കിയ പ്രകടനം ഇടുക്കി മറയൂര്‍ സ്വദേശിയായ ഐശ്വര്യയെ മൂന്നാം ദിനത്തിലെ താരമാക്കി. ഹാമറില്‍ 38.36 മീറ്റര്‍ എറിഞ്ഞ് 36.04 മീറ്ററിന്‍െറ സംസ്ഥാന റെക്കോഡ് പഴങ്കഥയാക്കി. 36.60 മീറ്ററിന്‍െറ ദേശീയ റെക്കോഡും ആ ഏറിനു മുന്നില്‍ നിസ്സാരമായി.
വൈകുന്നേരം ട്രിപ്ള്‍ ജംപിലായിരുന്നു രണ്ടാം സ്വര്‍ണ റെക്കോഡ്. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസിന്‍െറ ലിസ്ബത്ത് കരോളിന്‍ ജോസഫുമായി ഇഞ്ചോടിഞ്ച് പോരാട്ടവുമായാണ് നിലവിലെ സ്വര്‍ണ ജേതാവ് കൂടിയായ ഐശ്വര്യ പിറ്റിലേക്ക് പാറിയിറങ്ങിയത്. ക്വാളിഫയിങ്ങില്‍ തന്നെ 12 മീറ്റര്‍ താണ്ടി. 12.09 മീറ്ററുമായി ലിസ്ബത്ത് ആയിരുന്നു മുന്നില്‍. 12.06 മീറ്ററുമായി ഐശ്വര്യ തൊട്ടുപിന്നിലും. അവസാന പോരാട്ടത്തില്‍ ഇരു താരങ്ങളും ഫൗളിലേക്ക് ആദ്യ ചാട്ടം നടത്തുന്നതായിരുന്നു പിന്നീടുള്ള കാഴ്ച.
എന്നാല്‍, തൊട്ടടുത്ത ചാന്‍സില്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഐശ്വര്യ ചാടിയത് 12.43 മീറ്റര്‍. സംസ്ഥാന തലത്തില്‍ 2010ല്‍ ജെനിമോള്‍ ജോയ് രചിച്ച 12.12 മീ. റെക്കോഡ് വഴിമാറിയപ്പോള്‍ ദേശീയ തലത്തില്‍ പശ്ചിമബംഗാളിന്‍െറ ശിബാനി ഭുംജി (പുണെ 2006) കൈവശംവെച്ചിരിക്കുന്ന 12.36 മീറ്റര്‍ റെക്കോഡിന്‍െറ ‘വിലയുമിടിഞ്ഞു’.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.