കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച ജംപിങ് കോച്ചുമാര്‍ പറയുന്നു, കുറിച്ചുവച്ചോളു, ഇതാ അടുത്ത എം.എ. പ്രജുഷ... പേര് ആല്‍ഫി ലൂക്കോസ്. കുറച്ചുവര്‍ഷങ്ങള്‍ കാത്തിരുന്നാല്‍മതി കേരളത്തില്‍നിന്ന് ജംപിങ് പിറ്റുകള്‍ കീഴടക്കാന്‍ ആല്‍ഫി കുതിക്കുന്നത് നമുക്ക് കണ്ട് അഭിമാനിക്കാം.
സംസ്ഥാന സ്കൂള്‍ മീറ്റില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിന് പിന്നാലെ ട്രിപ്പ്ള്‍ ജംപിലും സ്വര്‍ണത്തിലേക്കു ചാടി ഡബ്ള്‍ തികച്ച ആല്‍ഫി അതിനുള്ള ആത്മവിശ്വാസം പകര്‍ന്നുകഴിഞ്ഞു. തിങ്കളാഴ്ച നടന്ന ട്രിപ്പ്ള്‍ ജംപില്‍ 12.25 മീറ്റര്‍ താണ്ടിയാണ് ആല്‍ഫി സ്വര്‍ണമണിഞ്ഞത്. എം.എ. പ്രജുഷ, എന്‍.വി. ഷീന, വി. നീന, സിറാജുദ്ദീന്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവരെ ഉയരങ്ങളിലേക്ക് പറത്തിവിട്ട തിരുവനന്തപുരം സായിയിലെ എം.എ. ജോര്‍ജിന്‍െറ പുതിയ കണ്ടത്തെലാണ് ആല്‍ഫി.
പാലക്കാട് ചിറ്റൂര്‍ ജി.വി.ജി.എച്ച്.എസ്.എസിന്‍െറ രുഗ്മ ഉദയന്‍ (12.17). പാലക്കാട് കെ.എച്ച്.എസ് കുമരംപുത്തൂറിന്‍െറ ഡെല്‍ന തോമസ് (11.71) വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.