????. ???????, ??????? ????. ??.??. ??????. ??.???. ?????? (???????? ???? 4 x 100 ??????? ???? ????????) ????.??.?? , ?????. ??, ????? ??????. ??, ??????. ??.?? (???????? ????? 4 x 100 ??????? ???? ?????????)

കുത്തകകള്‍ തകര്‍ത്ത് റിലേ


കോഴിക്കോട്: കുത്തകകള്‍ തകര്‍ക്കുന്നതായിരുന്നു 4X100 മീ. റിലേ. വിവിധവിഭാഗങ്ങളില്‍ ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും ജേതാക്കളായി. അഭിജിത്ത്, നിബിന്‍ ബൈജു, വിഷ്ണു, പ്രണവ് എന്നിവരടങ്ങിയ ടീമാണ് എറണാകുളത്തിനുവേണ്ടി മെഡല്‍ നേടിയത്. മലപ്പുറം രണ്ടും ഇടുക്കി മൂന്നും സ്ഥാനങ്ങള്‍ നേടി. എം. അഞ്ജന, പി.പി. ദര്‍ശന, പി.വി. വിനി, എം. നിത്യാമോള്‍ എന്നിവരടങ്ങിയതായിരുന്നു പാലക്കാട് ടീം. കോഴിക്കോട് രണ്ടും കൊല്ലം മൂന്നും സ്ഥാനങ്ങള്‍ നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബാറ്റണ്‍ കൈമാറിയതിലെ പിഴവുമൂലം ഫോട്ടോഫിനിഷില്‍ ഒന്നാമതത്തെിയ എറണാകുളം അയോഗ്യരായതിനത്തെുടര്‍ന്ന് പാലക്കാട് വിജയികളായി. മുഹമ്മദ് റാഷിദ്, സഹോദരങ്ങളായ പി.എസ്. അഖില്‍, പി.എസ്. അക്ഷയ്, ടി.പി. അമല്‍ എന്നിവരടങ്ങിയതാണ് ടീം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്‍െറ അപര്‍ണാറോയ്, സൂര്യമോള്‍, ആദിത്യ, ബിസ്മി ജോസഫ് എന്നിവരടങ്ങിയ ടീം ഒന്നാമതത്തെി. പാലക്കാടിനും എറണാകുളത്തിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അജയ്കൃഷ്ണ, എം.യു. അഭിജിത്ത്, വരുണ്‍ സജീവ്, വാനിഷ് ബോഗിമയും എന്നിവരടങ്ങിയ എറണാകുളം ഒന്നും, മലപ്പുറം, വയനാട് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.