കോഴിക്കോട്: ട്രാക്കിലും ഫീല്‍ഡിലും ഏഴു റെക്കോഡുകളുടെ പൊന്‍ശോഭ പടര്‍ന്ന 59ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാം ദിനം നിലവിലെ ജേതാക്കളായ എറണാകുളം കിരീടത്തോടടുത്തു. പോരിടത്തിലെ അവസാന ദിനം 22 ഇനങ്ങളില്‍ കരുത്ത് പരീക്ഷിക്കാനിരിക്കെ 20 സ്വര്‍ണവും 23 വെള്ളിയും 15 വെങ്കലവുമായി 198 പോയന്‍റുമായി നിലവിലെ ജേതാക്കള്‍ ഒത്തിരി മുന്നിലാണ്. പാലക്കാട് 17 സ്വര്‍ണവും 18 വെള്ളിയും 14വെങ്കലവുമായി 166 പോയന്‍റുമായി രണ്ടാമത് നില്‍ക്കുന്നത്. 90 പോയന്‍റുമായി മൂന്നാം സ്ഥാനമുറപ്പിച്ച ആതിഥേയരുടെ സമ്പാദ്യം 11 സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവും.
74 പോയന്‍റുമായി മുന്നില്‍നില്‍ക്കുന്ന കോതമംഗലം മാര്‍ ബേസിലിനൊപ്പമത്തൊന്‍ പാലക്കാട്ടെ പറളിക്കാര്‍ ചൊവ്വാഴ്ച കച്ചകെട്ടിയിറങ്ങും. 74 പോയന്‍റുമായി ഒന്നാമത് നില്‍ക്കുന്ന മാര്‍ബേസിലിന്‍െറ കണക്കില്‍ എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയും ഏഴു വെങ്കലവുമുണ്ട്. എട്ടു പോയന്‍റ് പിന്നില്‍നില്‍ക്കുന്ന പറളിയുടെ സമ്പാദ്യം ഒമ്പത് സ്വര്‍ണവും അഞ്ചു വെള്ളിയും ആറുവെങ്കലവുമാണ്. നിലവിലെ ജേതാക്കളായ കോതമംഗലം സെന്‍റ് ജോര്‍ജ് 37 പോയന്‍റുമായി നാലാംസ്ഥാനത്താണ്.
ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസിലിന്‍െറ അനുമോള്‍ തമ്പിയും മതിരപ്പള്ളിയുടെ പി. ആര്‍. ഐശ്വര്യയും റെക്കോഡിന്‍െറ തിളക്കത്തില്‍ ഇരട്ട സ്വര്‍ണത്തിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.